എത്ര ശ്രദ്ധിച്ചിട്ടും ബി പി കുറയുന്നില്ല കാരണമറിയാമോ?

പലർക്കുമുള്ള പരാതിയാണ് എത്ര മരുന്ന് കഴിച്ചിട്ടും, എത്ര ശ്രദ്ധിച്ചിട്ടും ബി പി കുറയുന്നില്ല എന്നുള്ളത്. ഇതിനു കാരണം മറ്റൊന്നുമല്ല ജീവിത രീതികളിൽ ഉണ്ടാകുന്ന ചിട്ടയില്ലായ്മയാണ്. നമ്മളറിയാതെ ചെയ്യുന്ന പല പ്രവർത്തികളും ബി പി കൂടുന്നതിന് കാരണമാകുന്നു 

എന്തൊക്കെ കാരണം മൂലം ബി പി കൂടാം? 

കായികാധ്വാനം 

കായികാധ്വാനം ഏതുമില്ലാത്ത ജീവിതരീതി ബിപിയുള്ളവര്‍ക്ക് നല്ലതല്ല. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് ലളിതമായ വ്യായാമമെങ്കിലും ബിപിയുള്ളവര്‍ ചെയ്യുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ബിപി കൂടാനുള്ള സാധ്യതകളേറെയാണ്. ദിവസവും 30 മിനുറ്റ് നേരത്തെ വ്യായാമമെങ്കിലും ചെയ്യാവുന്നതാണ്.

പുകവലി 

പുകവലി ഉപേക്ഷിക്കാതിരിക്കുന്നതും ബിപിയുള്ളവര്‍ക്ക് നല്ലതല്ല. അതിനാല്‍ ബിപിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പുകവലി ഉപേക്ഷിക്കുന്നതാണ് ഉചിതം. 

read more…

ശരീരത്തിലെ സ്‌ട്രെച് മാർക്കുകൾ പെട്ടന്ന് കളയാം: ഇത് ഉപയോഗിച്ച് നോക്കു

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസര്‍ കൂടുന്നു: ഇവ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ഈ ഒരു ഗ്ലാസ് വെള്ളം മാത്രം മതി വയറ്റിലെ കൊഴുപ്പ് പെട്ടന്ന് കളയാം, ഈ ട്രിക്ക് ഒരാഴ്ച ചെയ്തു നോക്കു

വയസ്സ് 30 കഴിഞ്ഞോ? എങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും ചെയ്യണം

ഈ ലക്ഷണങ്ങൾ കാലിൽ വന്നാൽ ഉറപ്പാണ് കൊളസ്‌ട്രോൾ കൂടുതലാണ്

സ്ട്രെസ് 

പതിവായി സ്ട്രെസ് അനുഭവിക്കുന്നതും ബിപി കൂടാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ സ്ട്രെസ് കൈകാര്യം ചെയ്ത് ശീലിക്കുകയോ സ്ട്രെസ് അകറ്റുകയോ ചെയ്യേണ്ടതും ബിപിയുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. 

മദ്യപാനം 

മദ്യപാനം ബി പി ഉള്ളവർക്ക് അപകടകരമാണ്. അതുപോലെ അധികമായി കഫീൻ ശരീരത്തിലെത്തുന്നതും നല്ലതല്ല. ഇതിനായി കഫീൻ അടങ്ങിയ പാനീയങ്ങള്‍ പരിമിതപ്പെടുത്താം. ചായയിലും കാപ്പിയിലും മാത്രമല്ല കഫീൻ അടങ്ങിയിട്ടുള്ളത്. മറ്റ് പല പാനീയങ്ങളിലും കഫീൻ കാണാം. 

 ഉപ്പ് 

നമുക്കറിയാം ബിപിയുള്ളവര്‍ അധികം ഉപ്പ് കഴിച്ചുകൂടാ. ഉപ്പ് അഥവാ സോഡിയം ബിപി കൂട്ടും എന്നതിനാലാണിത്. ഉപ്പ് നേരിട്ട് ഉപയോഗിക്കുന്നത് മാത്രമല്ല പാക്കേജ്ഡ് ഫുഡ്സ്, പ്രോസസ്ഡ് ഫുഡ്സ് എന്നിവയിലൂടെയെല്ലാം ശരീരത്തിലെത്തുന്ന സോഡിയവും ഇതില്‍ ഏറെ പ്രശ്നമാണ്. അതിനാല്‍ ഉപ്പിനൊപ്പം ഇത്തരത്തിലുള്ള വിഭവങ്ങള്‍ കൂടി പരിമിതപ്പെടുത്തണം.

ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ബി പി കുറയ്ക്കുവാൻ സാധിക്കും