Pazham niravu | നാലുമണി ചായക്ക് ഒരു പലഹാരം, പഴം നിറവ്

ആവശ്യമായ ചേരുവകൾ 

ഏത്തയ്ക്കാപ്പഴം – 5  

 അവൽ – ഒരു ചെറിയ ബൗൾ 

ശർക്കര – ആവശ്യത്തിന് 

ഗോതമ്പുപൊടി- 6  ടീസ്പൂൺ 

വെള്ളം- ആവശ്യത്തിന് 

ജീരകം – അര ടീസ്പൂൺ 

മഞ്ഞൾപ്പൊടി- ഒരു നുള്ള് 

 ഉപ്പ് – ആവശ്യത്തിന് 

ബ്രഡ് – പൊടിയാക്കിയത് 

എണ്ണ – വറുക്കാൻ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

  നാലുമണിപ്പലഹാരത്തിന് എളുപ്പത്തിൽ തയാറാക്കാവുന്ന പഴം നിറച്ചത്. ഏത്തയ്ക്കാപ്പഴം 3 കഷണങ്ങളാക്കുക. ഓരോന്നിനും ഉള്ളിൽ അവൽ, ശർക്കര ഇവ തിരുമ്മിയത് നിറയ്ക്കുക. 

   ഒരു പാത്രത്തിൽ 6 സ്പൂൺ ഗോതമ്പുപൊടി, വെള്ളം, ജീരകം, അൽപം മഞ്ഞൾപ്പൊടി, ഒരു നുള്ള് ഉപ്പ് ഇവ ചേർത്ത് കുഴച്ചുവയ്ക്കുക. 

   ഇതിൽ ഓരോ കഷണവും മുക്കിയെടുത്ത് ഒരു പാത്രത്തിൽ വയ്ക്കുക. ഇവ ഓരോന്നും ബ്രഡ് പൊടിയാക്കിയതിൽ മുക്കി പാനിൽ എണ്ണ ചൂടാകുമ്പോൾ വറുത്തുകോരി ചൂടോടെ കഴിക്കാം. 

Read more : 

  

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക