ആവശ്യമായ ചേരുവകൾ
1.ബീറ്റ്റൂട്ട് അരിഞ്ഞത് – 1കപ്പ്
2.ഇഞ്ചി ചതച്ചത് – 1ടീ സ്പൂൺ
3.കാന്താരി മുളക് – 2എണ്ണം
4.ഇരുമ്പൻപുളി ചതച്ചത് – 1ടീ സ്പൂൺ
5.ആട്ട – 2കപ്പ്
6.ആയമോദകം – 1ടീ സ്പൂൺ
7.ജീരകപ്പൊടി – 1ടീ സ്പൂൺ
8.ഗരം മസാല 1 ടീ സ്പൂൺ
9.ഉപ്പ് – ആവശ്യത്തിന്
10.എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് ബീറ്റ്റൂട്ട് അരിഞ്ഞത്, ഇഞ്ചി ചതച്ചത്, കാന്താരി മുളക്, ഇരുമ്പൻപുളി ചതച്ചത് എന്നിവ വഴറ്റി മിക്ക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക.
ഒരു പരന്ന പാത്രത്തിൽ അഞ്ചു മുതൽ ഒൻപതുവരെയുള്ള ചേരുവകൾ ഇട്ടു നന്നായി മിക്സ് ചെയ്തശേഷം അരച്ചു വെച്ച മിശ്രിതം ചേർത്ത് ചപ്പാത്തി മാവു പോലെ കുഴച്ചെടുത്ത് 15 മിനിറ്റ് മൂടി വെച്ചതിനു ശേഷം ചെറിയ ഉരുളകളാക്കി പരത്തി ദോശക്കല്ലിൽ എണ്ണ തടവി ചുട്ടെടുക്കുക.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക