തൃശൂർ: നടൻ സുദേവ് നായർ വിവാഹിതനായി. അമർദീപ് കൗർ ആണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.
നടൻ, മോഡൽ എന്നീ നിലകളിൽ സൗത്ത് ഇന്ത്യയിൽ പ്രശസ്തനായ താരമാണ് സുദേവ് നായർ. അനാർക്കലി അടക്കമുള്ള സിനിമകളിലൂടെയാണ് സുദേവ് നായർ മലയാളികൾക്ക് സുപരിചിതനാകുന്നത്.
ഇത്രയും നാളത്തെ സിനിമാ ജീവിതത്തിനിടെ സുദേവ് നായർ ഒരു ഇംഗീഷ് സിനിമയിലും ചില ഹിന്ദി സിനിമകളിലും കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക