ഇനിയും മാറാത്ത ചുമ വെറും ചുമയല്ല; രണ്ടാഴ്ചയിലധികമായി ചുമ തുടരുന്നുവോ? ഇവ ഉറപ്പായും അറിഞ്ഞിരിക്കണം

ചുമ വലിയൊരു വില്ലനായി മാറിക്കൊണ്ടിരിക്കുകയാണ്. പനി മാറിയിട്ടും വിട്ടു മാറാത്ത ചുമ പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. നെഞ്ച് കുത്തിയുള്ള, ചുമയ്ക്കുമ്പോൾ വേദനയോടു കൂടി ചുമയ്ക്കുക, രക്തം വരുക തുടങ്ങിയവയെല്ലാം ചുമയുടെ ഭാഗമാണ്. ഇത്തരത്തിലുള്ള ചുമയെ പോസ്റ്റ് വൈറൽ ബ്രോങ്കൈറ്റിസ്  എന്നാണ് അറിയപ്പെടുന്നത്.പനിക്ക് ശേഷമാണ് ഇത്തരത്തിൽ ചുമ നിലനിൽക്കുന്നത്. ഇവ ഉണ്ടാകുന്നത് റെസ്പിറേറ്ററി വൈറസ് മൂലമാണ് 

ലക്ഷണങ്ങൾ 

  • മൂക്കൊലിപ്പ്
  • തൊണ്ട വേദന
  • രണ്ടാഴ്ചയിൽ കൂടുതൽ നിൽക്കുന്ന ചുമ
  • ശ്വാസം മുട്ടൽ
  • വെളുത്ത കഫം

വൈറസ് ബാധിക്കുമ്പോൾ ശരീരം അതിനെതിരെ പ്രതികരിക്കും. വൈറസ് ശബ്ദനാളത്തെയും അതിനു താഴെയുള്ള ഭാഗത്തെയും ബാധിക്കുമ്പോൾ ശരീരത്തിന്റെ പ്രതികരണശേഷി മൂലമുണ്ടാകുന്ന നീർക്കെട്ടും (ഇൻഫ്ലമേഷൻ) ചുമയുണ്ടാക്കും. രോഗം മാറിയാലും ഈ അവസ്ഥ മാറാൻ സമയമെടുക്കും. 

പോസ്റ്റ് വൈറൽ ഫീവർ ബ്രോങ്കൈറ്റിസ് (Post Viral Bronchitis) എന്ന അവസ്ഥയാണു പൊതുവേ വിട്ടുമാറാത്ത ചുമയിലേക്കു നയിക്കുന്നത്. എല്ലാവരിലും ബ്രോങ്കൈറ്റിസ് ഉണ്ടാകണമെന്നില്ല. ചിലർക്കു ശബ്ദനാളം, ശ്വാസനാളം എന്നിവയെ ബാധിച്ച്, ശബ്ദത്തിനും മറ്റും വ്യത്യാസമുണ്ടാക്കി, അസ്വസ്ഥതപ്പെടുത്തുന്ന ചുമയായി കുറച്ചു കാലം തുടരും. ചുമയുണ്ടാകുന്നവരിൽ ഭൂരിഭാഗം പേർക്കും ഇതു ശ്വാസനാളത്തിന്റെ താഴ്ഭാഗത്തേക്ക് ഇറങ്ങി ബ്രോങ്കൈറ്റിസിനു കാരണമാകാം.

Read more…..

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസര്‍ കൂടുന്നു: ഇവ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

കൊഴുപ്പടിഞ്ഞു തൂങ്ങിയ കൈകൾ: ഇവ ചെയ്താൽ കൈവണ്ണം കുറയ്ക്കാം ഒരാഴ്ചയ്ക്കുള്ളിൽ

ഇല്ലാത്ത ഗന്ധം അനുഭവപ്പെടാറുണ്ടോ….

തിളങ്ങുന്ന ചർമ്മത്തിന് പാൽ ഇങ്ങനെ ഉപയോ​ഗിക്കു

ഈ ലക്ഷണങ്ങൾ കാലിൽ വന്നാൽ ഉറപ്പാണ് കൊളസ്‌ട്രോൾ കൂടുതലാണ്

ബ്രോങ്കൈറ്റിസിന്റെ കൂടുതലായി ബാധിച്ചിട്ടുണ്ടെങ്കിൽ  ചുമയ്ക്കൊപ്പം വെളുത്ത കഫം, ശ്വാസംമുട്ടൽ എന്നിവയുണ്ടാകാം. പനിക്കു ശേഷം രണ്ടാഴ്ചയെങ്കിലും ഇതു തുടരാം. ഇതിന് ആന്റിബയോട്ടിക് ചികിത്സ ആവശ്യമില്ല. എന്നാൽ രോഗാവസ്ഥയുടെ കാഠിന്യം കുറയ്ക്കാൻ ചില ചെറിയ മരുന്നുകൾ കഴിക്കുന്നതു നല്ലതാണ്.

പ്രതിവിധികൾ 

ആവി കൊള്ളുക 

​​​​ഉപ്പുവെള്ളം കവിൾ കൊള്ളുക

ഇടയ്ക്കിടെ ചൂട് വെള്ളം കുടിക്കുക 

ഹെർബൽ ചായകൾ കുടിക്കുക