ആവശ്യമായ ചേരുവകൾ
ചിക്കൻ – 6 കഷ്ണം
സവാള – 1 എണ്ണം
പച്ചമുളക് – 2എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 6 എണ്ണം
മല്ലിയില – ആവശ്യത്തിന്
തൈര് – 3 സ്പൂൺ
ഫ്രഷ് ക്രീം – 3 സ്പൂൺ
കശുവണ്ടിപരിപ്പ് അരച്ചത് – 3 സ്പൂൺ
കുരുമുളക് പൊടി – 1 സ്പൂൺ
ഗരം മസാല – ആവശ്യത്തിന്
ചാട്ട് മസാല – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ നന്നായി അരച്ചെടുക്കുക.
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഈ അരപ്പു ചേർക്കുക. ശേഷം തൈര്, ഫ്രഷ് ക്രീം, കുരുമുളകു പൊടി, ഗരം മസാല എന്നിവ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരുമണിക്കൂർ കുറച്ചു ചാർകോൾ സ്മോക്ക് കൊടുത്തു അടച്ചു വയ്ക്കുക.
ഒരു മണിക്കൂറിനു ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കുക്ക് ചെയ്ത് എടുക്കാം.
അടിപൊളി രുചിയുള്ള ചിക്കൻ റെഡി. മസാലയിൽ കുറച്ചു കുങ്കുമ പൂവ് കൂടി ചേർത്താൽ ഒന്ന് കൂടി രുചി കൂടും
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക