ആവശ്യമായ ചേരുവകൾ
പാൽ – 2 കപ്പ്
പാൽപ്പൊടി – 1/4 കപ്പ്
ബട്ടർ – 100 ഗ്രാം
പഞ്ചസാര – 1/2 കപ്പ്
കസ്റ്റാഡ് പൗഡർ – 2 ടേബിൾസ്പൂൺ
ചൈന ഗ്രാസ് – 8 ഗ്രാം
ബ്രഡ് കഷ്ണം – 3
പിസ്താ പൊടിച്ചത് – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ചൈന ഗ്രാസ് 10 മിനിറ്റു കുറച്ചു വെള്ളം ഒഴിച്ചു സോക്ക് ചെയ്തു വയ്ക്കുക. ഒരു സോസ്പാനിലേക്കു പാൽ, കസ്റ്റഡ് പൗഡർ, പാൽപ്പൊടി, പഞ്ചസാര എന്നിവ ചേർത്തിളക്കുക.
ഇത് വേവിക്കാനായി വയ്ക്കുക. വെന്തുവരുമ്പോൾ ബട്ടർ ചേർക്കുക. ശേഷം ഉരുക്കിയ ചൈനാ ഗ്രാസ് ചേർത്തിളക്കുക.
ഇതിലേക്കു ബ്രഡ് കഷ്ണങ്ങളാക്കി ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ചൂടാറിയതിനു ശേഷം മിക്സിയിലേക്കിട്ടു അടിച്ചെടുക്കുക.
ഇതൊരു പുഡ്ഡിങ് ട്രേയിലേക്ക് ഒഴിച്ചു സെറ്റ് ആയി വരുമ്പോൾ പിസ്താ പൊടിച്ചതു ചേർത്ത് അലങ്കരിക്കാം. ഫ്രിജിൽ വച്ചു 4 മണിക്കൂർ തണുപ്പിച്ചെടുത്തു വിളമ്പാം.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















