ബാക്കി വന്ന ചോറ് കളയാൻ വരട്ടെ, അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ. ചോറും പുട്ടുപൊടിയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഈ പലഹാരം ബ്രേക്ക്ഫാസ്റ്റായോ വൈകിട്ട് ചായയ്ക്കൊപ്പം സ്നാക്കായോ കഴിക്കാം. മുതിർന്നവർക്കും കുട്ടികൾക്കും ഈ വിഭവം ഒരുപോലെ ഇഷ്ടമാകുമെന്ന് ഉറപ്പ്.
ചേരുവകൾ
ചോറ്: 1 കപ്പ്
പുട്ടുപൊടി: 1 കപ്പ്
മൈദ: 1 കപ്പ് (ഗോതമ്പുപൊടിയും ഉപയോഗിക്കാം)
സോഡാപ്പൊടി: ഒരു നുള്ള്
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
ഓയിൽ: 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്നത് ഇങ്ങനെ:
ആദ്യം ചോറ് അരയ്ക്കണം. ഇതിനായി ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ് ചോറും കാൽ കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇനി ഒരു ബൗളെടുത്ത് അതിലേക്ക് പുട്ടുപൊടി, മൈദ, ആവശ്യത്തിന് ഉപ്പ്, സോഡാപ്പൊടി,ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന ചോറിൻ്റെ മിശ്രിതവും ചേർത്ത് കുഴയ്ക്കാം.















