പാലക്കാട്: ഹിന്ദുത്വ എന്ന ആശയം ഇന്ത്യയിൽ ഒരു അണുബോംബായി പ്രവർത്തിക്കുന്നു എന്ന് ഡോ:സി.പി.ചിത്രഭാനു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ പ്രതിമാസ പുസ്തക ചർച്ച പരിപാടിയായ ‘വായന’യിൽ ശ്രീ. പി.എൻ.ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഒരു മിഥ്യാധാരണ മാത്രമായിരിക്കുന്നു എന്നും അദ്ദേഹം ആശങ്ക പങ്കുവെച്ചു.
സെക്രട്ടറി ശ്രീ.ടി.ആർ.അജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: പി.എ.വാസുദേവൻ, ശ്രീ. എം.ശിവകുമാർ, ഡോ: പി.ആർ.ജയശീലൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം കൊടുത്തു. സദസ്സിൽ നിന്നും ശ്രീ.കെ.എ.രാജൻ, ശ്രീ. നജീബുദ്ദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമകാലിക സാമൂഹികാവസ്ഥയിൽ ഗോപീകൃഷ്ണന്റെ പുസ്തകം കാലം ആവശ്യപ്പെട്ട അനിവാര്യതയാണെന്നും, ഇന്ത്യൻ പൗരന്മാർ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തലാണു പുസ്തകമെന്നും ചർച്ച വിലയിരുത്തി.
തുടർന്ന് ശ്രീ.പി.എൻ.ഗോപീകൃഷ്ണൻ മറുമൊഴി പറഞ്ഞു.ശ്രീ. ശാന്തകുമാരൻ മാസ്റ്റർ സ്വാഗതവും, ശ്രീ. രജീഷ് കെ. നന്ദിയും പറഞ്ഞ പരിപാടി ആരംഭിച്ചത് ശ്രീമതി. വിമല വേണുഗോപാലിന്റെ പ്രാരംഭഗാനത്തോടെയാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക