ശരീരം വണ്ണം വൈക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കൈകൾ വണ്ണം വയ്ക്കുന്നത്. ഏറ്റവും പ്രിയപ്പെട്ടയൊരു ഡ്രസ്സ് ഇടാൻ കൈവണ്ണം അനുവദിച്ചെന്നു വരില്ല. കൈവണ്ണം കുറയ്ക്കാനുള്ള ഏക വഴി വ്യായാമം ചെയ്യുക എന്നതാണ്. എന്നാൽ സമയ പരിധി മൂലം പലർക്കും അവ സാധിക്കണമെന്നില്ല. ജിമ്മിൽ പോകാനും പലർക്കും മടിയായിരിക്കും. അതിനാൽ എളുപ്പത്തിൽ വീട്ടി ചെയ്യാൻ കിഴിയുന്ന ചില ടിപ്പുകൾ അറിഞ്ഞിരിക്കാം
പുഷ് അപ്പ്
വിവിധ പേശികള്‍ക്ക് ഒരുപോലെ ഗുണകരമാകുന്ന ഒരു എക്‌സര്‍സൈസ് ആണ് പുഷ് അപ്പ്. കൈകള്‍, നെഞ്ച്, തോള് എന്നിവയ്‌ക്കൊക്കെ പ്രത്യേകം ഗുണകരമാകുന്ന ഒന്ന് എന്ന് പറയാം.
അതിനാല്‍ കയ്യില്‍ അമിതമായി കൊഴുപ്പ് അടിയുന്നവര്‍ക്ക് ഇതൊഴിവാക്കാന്‍ ചെയ്യാവുന്ന എക്‌സര്‍സൈസ് ആണ് പുഷ് അപ്പ്. 10 പുഷ് അപ്പുകള്‍ വീതമുള്ള മൂന്ന് സെറ്റില്‍ തുടക്കം കുറിക്കാം. പിന്നീട് ആരോഗ്യത്തിനും ശക്തിക്കും അനുസരിച്ച് ഇത് പതിയെ കൂട്ടാവുന്നതാണ്.
- read more….
- കഴുത്തിലെ കറുപ്പ് ദിവസങ്ങൾക്കുള്ളിൽ മാറ്റാം: ഇതിനേക്കാൾ നല്ലൊരു മറുമരുന്ന് വേറെയില്ല
- മധുരത്തിനോട് ഇത്ര കൊതി പാടില്ല
- കിളിപ്പച്ച സാരിയിൽ ആരാധകരുടെ മനം കവർന്നു അഹാന കൃഷ്ണ: ചിത്രങ്ങൾക്ക് നിറഞ്ഞ കയ്യടി ഒപ്പം ബോഡി ഷെയ്‌മിങ്ങും| Ahaana Krishna
- വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ലക്ഷ്യമിടേണ്ടത് പക്വമായ മനസ്സുകളുടെ രൂപീകരണം : ഡോ ശശി തരൂർ
- ഹോണ്ട കാർസ് ഇന്ത്യ ‘ഹോണ്ട കളക്ഷൻ’ എക്സ്ക്ലൂസീവ് ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചു
ചിൻ അപ്പ്
ചിന്‍ അപ് ആണ് ഈ ഗണത്തില്‍ പെടുത്താവുന്ന രണ്ടാമത്തെ വ്യായാമം. ഉയരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് ബാറില്‍ തൂങ്ങി ശരീരം ഉയര്‍ത്തുകയാണ് ഇതില്‍ ചെയ്യുന്നത്. മുഖം ഇരുമ്പ് ബാറിന് മുകളിലായി വരണം. കയ്യിലെ പേശികളെ ബലപ്പെടുത്താന്‍ ഇത് ഏറെ സഹായകമായിരിക്കും.
ചിന്‍ അപ്പും ആദ്യം പത്ത് വീതമുള്ള മൂന്ന് സെറ്റുകളായി ചെയ്യാം. പിന്നീട് പ്രാക്ടീസ് ആകുന്നതിന് അനുസരിച്ച് ഇതിന്റെ എണ്ണവും വര്‍ധിപ്പിക്കാം.
ബൈസെപ് കേള്‍സ്
ബൈസെപ് കേള്‍സ് ആണ് അടുത്തതായി കയ്യിനെ ബലപ്പെടുത്താന്‍ ചെയ്യാവുന്ന ഒരു എക്‌സര്‍സൈസ്. നമ്മുടെ ആരോഗ്യത്തിനും തൂക്കത്തിനും അനുസരിച്ച ഡംബെല്ലാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.
ഈ മൂന്നു വ്യായാമങ്ങൾ സ്ഥിരമായി ചെയ്തു കഴിഞ്ഞാൽ കൈവണ്ണത്തിൽ തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും.
how to reduce armfat