ബാങ്കോക്: ശതകോടീശ്വരനും തായ്‍ലൻഡ് മുൻ പ്രധാനമന്ത്രിയുമായ താക്സിൻ ഷിനാവത്രക്ക് (74) പരോൾ അനുവദിച്ചു. സ്വയം പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് അദ്ദേഹം തായ്‍ലൻഡിൽ തിരിച്ചെത്തിയത്. തടവുശിക്ഷ നിലനിൽക്കെ അനാരോഗ്യം കാരണം ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം ഞായറാഴ്ച പുലർച്ച പുറത്തിറങ്ങി.
എട്ട് വർഷത്തെ തടവ് ശിക്ഷയാണ് താക്സിന് വിധിച്ചിരുന്നതെങ്കിലും മഹാ വജിറലോങ്കോൺ രാജാവ് ശിക്ഷ ഒരുവർഷമായി കുറച്ചിരുന്നു. 2001-2006 കാലത്ത് അധികാരത്തിലിരുന്ന താക്സിൻ പട്ടാള അട്ടിമറിയിലൂടെയാണ് പുറത്താക്കപ്പെട്ടത്. അഴിമതി, അധികാര ദുർവിനിയോഗം, രാജവാഴ്ചയോടുള്ള അനാദരവ് എന്നീ കുറ്റങ്ങൾ ആരോപിച്ചായിരുന്നു അട്ടിമറി. താക്സിന്‍റെ ഇളയ മകൾ നേതൃത്വം നൽകുന്ന പ്യു തായ് പാർട്ടിയാണ് ഇപ്പോൾ തായ്‌ലൻഡ് ഭരിക്കുന്നത്. പ്രായവും ആരോഗ്യവും പരിഗണിച്ചാണ് അദ്ദേഹത്തിന് പരോൾ അനുവദിച്ചതെന്ന് പ്രധാനമന്ത്രി താവിസിൻ പറഞ്ഞു.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക