ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാനുള്ള ക്രമക്കേടിനു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറും ചീഫ് ജസ്റ്റിസും കൂട്ടുനിന്നെന്ന ആരോപണത്തിനു പിന്നാലെ തിരഞ്ഞെടുപ്പു കമ്മിഷൻ ഉന്നതതല സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക സമിതി രൂപവത്കരിച്ചു. തങ്ങളാണ് യഥാർഥത്തിൽ വിജയിച്ചതെന്നും ഫലം അട്ടിമറിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
അട്ടിമറിക്കായി പി.എം.എൽ (എൻ) സ്ഥാനാർഥികൾ സമ്മർദം ചെലുത്തിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അട്ടിമറിയിൽ പങ്കുണ്ടെന്നും ആരോപിച്ച് റാവൽപിണ്ടി പൊലീസ് കമീഷണർ ലിയാഖത് അലി ഛത്ത രാജിവെച്ചിരുന്നു. വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി.
ഒത്തുകൂടലുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടും ഇസ്ലാമാബാദിൽ പതിനായിരങ്ങൾ ഒത്തുകൂടി. 180 സീറ്റുമായി മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയായിരുന്നെന്നുമാണ് പി.ടി.ഐ അവകാശവാദം. അതിനിടെ പി.എം.എൽ (എൻ), പി.പി.പി, എം.ക്യൂ.എം എന്നിവ ചേർന്ന് സഖ്യസർക്കാറിനുള്ള നീക്കം പുരോഗമിക്കുകയാണ്.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- ഛത്തീസ്ഗഢിൽ ഭര്ത്താവ് ഫോണ് വാങ്ങിവെച്ചതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
- നടുക്കുന്ന ക്രൂരത : വയനാട്ടിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു ; ശേഷം ആത്മഹത്യാ ശ്രമം
- രാജ്കോട്ടിൽ 434 റണ്ണിന്റെ ചരിത്ര വിജയവുമായി ഇംഗ്ലണ്ടിനെ തകർത്ത് വാരി ഇന്ത്യ
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക