കാസർകോട്: കാസർകോട് ഓടിക്കൊണ്ടിരിന്ന ബസിലെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചേവാർ കുണ്ടംകേരടുക്ക സ്വദേശി അബ്ദുറഹ്മാൻ (42) ആണ് മരിച്ചത്. ഞായറാഴ് വൈകിട്ട് മൂന്നുമണിയോടെ കുണ്ടംകേരടുക്കയില്‍ വെച്ചാണ് സംഭവം.
കാസർകോട് നിന്നും പെർമുദേ-ധർമത്തടുക്ക റൂട്ടില്‍ ഓടുന്ന ബസ്സിലെ ഡ്രൈവറായിരുന്നു റഹ്മാൻ. പെർമുദേക്കടുത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുറഹ്മാൻ ബസില്‍ നിന്നിറങ്ങി കടയില്‍ നിന്നും സോഡാ വാങ്ങിക്കുടിച്ചു. പിന്നീട് യാത്ര തുടരുന്നതിനിടയിലാണ് കുണ്ടംകേരടുക്കയില്‍ വെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ് സൈഡില്‍ നിർത്തി സീറ്റില്‍ നിന്നും എഴുന്നേറ്റയുടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.