ഇന്ത്യയ്ക്ക് മുൻപിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. മൂന്നാം ടെസ്റ്റില്‍ 434 റണ്ണിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. സ്കോര്‍ 50ല്‍ നിന്ന് മുന്നോട്ടു പോകുന്നതിനിടെ വീണ്ടും മൂന്നുപേര്‍ പവലിയനിലേയ്ക്ക് മടങ്ങി. 557 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 39.4 ഓവറില്‍ 122 റണ്‍സെടുത്തു പുറത്തായി.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
രാജ്കോട്ടിൽ 236 പന്തുകൾ നേരിട്ട ജയ്സ്വാൾ 214 റണ്‍സുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ 98 ഓവറിൽ നാലിന് 430 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. മൂന്നാം ടെസ്റ്റിൽ 434 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 557 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 39.4 ഓവറിൽ 122 റൺസെടുത്തു പുറത്തായി. രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2–1ന് മുന്നിലെത്തി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക