കൊച്ചി: ഇ-കൊമേഴ്‌സ് മേഖലകളിൽ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും മികവുള്ളവരാക്കാൻ ഫ്ലിപ്പ്കാർട്ടും ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായി (എൻ.എസ്.ഡി.സി) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഇ-കൊമേഴ്‌സ്, റീട്ടെയിൽ, വെയർഹൗസിംഗ് മേഖലകൾ ജോലി നേടുവാനായി വേണ്ട കഴിവുകൾ ആർജ്ജിക്കാൻ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും സഹായമാകുന്നതാണ് ധാരണാപത്രം.
ധാരണാപത്ര കൈമാറ്റ ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, എം.എസ്.ഡി.ഇ സെക്രട്ടറി അതുൽ കുമാർ തിവാരി, എൻ.എസ്.ഡി.സി സി.ഒ.ഒ വേദ് മണി തിവാരി എന്നിവർ പങ്കെടുത്തു.
ധാരണാപത്രത്തിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ‘പ്രോജക്റ്റ് ബ്രൈറ്റ് ഇനിഷ്യേറ്റീവ്’ വഴി വളരുന്ന ഇ-കൊമേഴ്‌സ് മേഖലയിൽ ജോലി നേടുവാനായി വിദ്യാർത്ഥികളുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിന് സൗജന്യ ഓൺലൈൻ കോഴ്സുകൾ ലഭ്യമാക്കും.
ഇ-കൊമേഴ്‌സിൻ്റെ അടിസ്ഥാനകാര്യങ്ങൾ, സോഫ്റ്റ് സ്‌കിൽസ് എന്നിവ നൽകി പഠിതാക്കളുടെ തൊഴിലവസരം വർദ്ധിപ്പിച്ച് ഇ-കൊമേഴ്‌സ്, റീട്ടെയിൽ മേഖലകളിലുടനീളം പ്ലെയ്‌സ്‌മെൻ്റ് സുഗമമാക്കുക എന്നതാണ് ലക്ഷ്യം.
ഫ്ലിപ്പ്കാർട്ട് സപ്ലൈ ചെയിൻ അക്കാദമിക്ക് കീഴിലുള്ള പരിശീലനത്തിലൂടെ വെയർഹൗസിംഗ് മേഖലയിലെ ഉദ്യോഗാർത്ഥികൾ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം സർട്ടിഫിക്കറ്റ് നൽകും.
Read more ….
- Fresh Figs Strawberry Banana Smoothie | ഫ്രഷ് ഫിഗ്സ് സ്ട്രോബെറി ബനാന സ്മൂത്തി
- Kumbil Appam | വായിൽ അലിഞ്ഞുപോകും കുമ്പിൾ അപ്പം
- skin brightening | മുഖത്തിനു നിറം വെക്കാനും മിനുസമാക്കാനും തൈര് ഇങ്ങനെ ചെയ്താൽ മതി
- പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ പ്രതികളായ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്
- കറ്റാർവാഴയ്ക്ക് ഇത്രയധികം ആരോഗ്യ ഗുണങ്ങളോ?
കൂടാതെ, രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തൊഴിലന്വേഷകർക്കായി നടത്തുന്ന എൻ.എസ്.ഡി.സി കൗശൽ മഹോത്സവത്തിൽ ഫ്ലിപ്പ്കാർട്ടിൻറെ പങ്കാളിത്തവും ഉറപ്പാക്കും.
വർഷങ്ങളായി, ഫ്ലിപ്പ്കാർട്ട് പരിശീലനം നൽകിയ ആയിരക്കണക്കിന് സപ്ലൈ ചെയിൻ ജീവനക്കാർ രാജ്യത്തുടനീളമുള്ള വിവിധ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.