2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരന്നതിന് തൊട്ടുപിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾക്ക് തുടക്കം .
ലുധിയാന ലോക്‌സഭാ മണ്ഡലത്തിൽനിന്നു ബിജെപി സ്ഥാനാർഥിയായി തിവാരി മൽസരിച്ചേക്കുമെന്നാണു വിവരം. കോൺഗ്രസിന്റെ മാധ്യമ മുഖം കൂടിയായ മനീഷ് തിവാരി കേന്ദ്രസർക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ പലതവണ ഉന്നയിച്ചിരുന്നു. 2019ലെ തിരഞ്ഞെടുപ്പിനുശേഷം ലോക്സഭാ കക്ഷി നേതാവായി അധിർ രഞ്ജൻ ചൗധരിക്കൊപ്പം കോൺഗ്രസ് പരിഗണിച്ചിരുന്ന പേര് മനീഷ് തിവാരിയുടേത് ആയിരുന്നു. ബിജെപി നേതൃത്വവുമായി മനീഷ് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
നവജ്യോത് സിങ് സിദ്ദുവും പാർട്ടി വിട്ടു ബിജെപിയിൽ ചേരുമെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തിന് ആഘാതം സൃഷ്ടിച്ച് മനീഷ് തിവാരിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്. പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷനായ സിദ്ദുവും കോൺഗ്രസിലെ മൂന്നു എംഎൽഎമാരും അടുത്ത ആഴ്ചയോടെ പാർട്ടി വിട്ടേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
Read more:
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
- വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാട് ധോണിയില്‍ പുലി പശുക്കിടാവിനെ കൊന്നു, പരിഭ്രാന്തിയിൽ നാട്ടുകാർ
- ഗസയിലെ ഇസ്രായേൽ ആക്രമണം; കടുത്ത് പട്ടിണിയിൽ പലസ്തീനികൾ; ജീവൻ നിലനിർത്താനായി ഇലകൾ ഭക്ഷിക്കേണ്ട ദുരവസ്ഥ; ശുദ്ധജലത്തിനും ക്ഷാമം
- തിരൂരിലെ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീനിൽ വ്യാജ ആധാര്‍ കാര്‍ഡ് : ഗൂഗിളിന്‍റെ സഹായം തേടി പൊലീസ്
- കാര്‍ ദേശീയപാത നിര്‍മാണ കുഴിയിലേക്ക് മറിഞ്ഞപകടം: രണ്ടു മരണം
പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗങ്ങളും റാലികളും സംഘടിപ്പിച്ചതിനു സിദ്ദുവിനെതിരെ നേതാക്കൾ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നു. പാർട്ടി പരിപാടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അടുത്തിടെയായി സിദ്ദുവിന്റെ സഹകരണമുണ്ടാകില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















