സിനിമയിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ താരമാണ് വരദ. അമലയെന്ന പരമ്പരയിലൂടെയാണ് വരദ കൂടുതൽ ജനപ്രീതി നേടുന്നത്.
ആ പരമ്പരയിലെ തന്നെ വില്ലൻ കഥാപാത്രമായെത്തിയ താരമായിരുന്നു ജിഷിൻ മോഹൻ. അവിടെവെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.
നായികയെ സ്വന്തമാക്കിയ വില്ലൻ എന്നാണ് ഇവരുടെ വിവാഹത്തെ വിശേഷിപ്പിച്ചിരുന്നത്. വിവാഹ ശേഷവും ഇരുവരും അഭിനയരംഗത്തു സജീവമായിരുന്നു.
അടുത്തിടെയിലാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും അകന്നു താമസിക്കുകയാണ് എന്നൊക്കെയുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇരുവരും വിവാഹമോചിതരായി എന്നൊക്കെയുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു.
ഏറെ നാളത്തെ ഗോസിപ്പികൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് തങ്ങൾ വിവാഹമോചിതരായി എന്ന വെളിപ്പെടുത്തലുമായി ജിഷിൻ മോഹൻ എത്തിയത്. ‘ഞങ്ങളുടെ ജീവിതത്തിൽ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവർക്കില്ല, എന്തെങ്കിലും പോസ്റ്റിട്ടാൽ ഇത് മറ്റെയാൾ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാൻ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്.
മുമ്പൊരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട് ഡിവോഴ്സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോൾ ഡിവോഴ്സ് ആയെന്ന് തന്നെ വെക്കുക, ഞാൻ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാൻ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്? എന്നായിരുന്നു ജിഷിന്റെ പ്രതികരണം.
Read More…….
നിമിഷ നേരം കൊണ്ടാണ് ഇരുവരും വിവാഹ മോചിതരായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായത്. എന്നാൽ ഇതിനു പിന്നാലെ വരദ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
‘ആരോഗ്യത്തോടെ ഇരിക്കുക, സ്വയം സംരക്ഷിക്കുക, പക്ഷെ നിങ്ങളെ നിങ്ങളാകുന്ന മനോഹരമായ കാര്യങ്ങൾ ചെയ്തു സന്തോഷത്തോടെ ഇരിക്കുക’ എന്നാണ് തന്റെ മനോഹരമായ ചിത്രങ്ങൾക്കൊപ്പം വരദ പങ്കുവെച്ചത്. നിരവധി ആരാധകർ ചിത്രങ്ങൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.