കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

 

കോഴിക്കോട്: കോഴിക്കോട് വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല. 

ആയഞ്ചേരി ടൗണിൽ രാത്രി എട്ട് മണിയോടെയാണ് സംഭവം. മേമുണ്ടയിൽ നിന്നും കടമേരിയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നതോടെ കാർ ഓടിച്ചയാൾ ഇറങ്ങിയോടുകയായിരുന്നു.

തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത്.  KL.14. D 4833 റിനോൾഡ് ക്വിഡ് കാറിനാണ് തീ പിടിച്ചത്.