ഗാസ: ഇസ്രായേൽ പൂർണമായും ആക്രമണം അവസാനിപ്പിക്കുന്നതിൽ കുറഞ്ഞതൊന്നും തങ്ങൾ അംഗീകരിക്കില്ലെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായീൽ ഹനിയ്യ. വെടിനിർത്തൽ ചർച്ചകളെ ഹമാസ് ഉത്തരവാദിത്തത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ ജനങ്ങളുടെ ത്യാഗങ്ങളെയും ചെറുത്തുനിൽപ്പിന്റെ നേട്ടങ്ങളെയും നിസ്സാരമായി കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണം തടയാനും അന്യായ ഉപരോധം അവസാനിപ്പിക്കാനും ഗസ്സയിലേക്ക് സഹായം അനുവദിക്കാനും താമസസ്ഥലങ്ങളുടേത് ഉൾപ്പെടെ പുനർനിർമ്മാണം ആരംഭിക്കാനും മധ്യസ്ഥരുമായി സഹകരിച്ച് ഹമാസ് എല്ലായ്പ്പോഴും നല്ല മനോഭാവത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രതികരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഹമാസ് അങ്ങേയറ്റം വഴക്കം കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ അധിനിവേശ സൈനികരെ പിൻവലിക്കൽ, ഗസ്സയിലെ അന്യായമായ ഉപരോധം നീക്കൽ, ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായുണ്ടായ അഭയാർത്ഥികൾക്കും ഭവനരഹിതരായ ഫലസ്തീനികൾക്കും സുരക്ഷയും താമസവും ഒരുക്കൽ എന്നിവയെല്ലാം തങ്ങളുടെ ആവശ്യമാണ്.
ഗസ്സസയുടെ വടക്ക് ഭാഗത്തുനിന്ന് ഒഴിഞ്ഞുപോയവരെ തിരിച്ചുകൊണ്ടുവരുന്നതിലും അവിടത്തെ പുനർനിർമാണത്തിലും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ മനഃപൂർവം നടത്തുന്ന പട്ടിണി യുദ്ധം അവസാനിപ്പിക്കണമെന്നും ഹനിയ്യ ആവശ്യപ്പെട്ടു.
Read more ….
- സിഎംആർഎല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണ് തോട്ടപ്പള്ളി ഖനനം: മാത്യു കുഴൽനാടൻ
- അനന്തതയെ തേടി – ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം
- ഒടുവിൽ അവർ ഒന്നാകുന്നു: വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് റോബിനും ആരതിയും| Robin Radhakrishnan&Arathi Podi
- Idichakka thoran | ചക്കകാലം ആല്ലേ, ഒരു ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ?
- എറണാകുളത്ത് സിപിഎമ്മിൻ്റെ സസ്പെൻസ് ത്രില്ലർ; ആശയക്കുഴപ്പമൊഴിയാതെ ആലത്തൂരും, ചാലക്കുടിയും