വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചർ പോളിന്റെ മൃതദേഹവുമായുള്ള പ്രതി ഷേധത്തിനിടെയുണ്ടായ സംഭവങ്ങളിൽ കേസെടു ക്കുമെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട സിസിടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. നിരവധി കുറ്റങ്ങളാണ് പ്രതിഷേധക്കാർക്ക് നേരെ ചുമത്തുക.
പ്രതിഷേധത്തിനിടെ വനംവകുപ്പ് വാഹനവും ജീവനക്കാരെയും ആക്രമിച്ചതിന് പ്രതിഷേധക്കാർക്കെതിരേ കേസെടുക്കും. മൃതദേഹം തടഞ്ഞ് പ്രതിഷേധിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്ര മിച്ചതിനുമെതിരേയും കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഇന്ന് നടന്ന ഹർത്താലിനിടെ പുൽപ്പള്ളിയിൽ ജന രോഷം അണപൊട്ടിയൊയുകുകയായിരുന്നു. കാട്ടാന ചവിട്ടിക്കൊന്ന പോളിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടായിരുന്നു പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നൽ കുമെന്ന് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പില്ലെന്ന നിലപാടാണ് നാട്ടുകാർ സ്വീകരിച്ചത്.
പോളിന്റെ വീട്ടിലെത്തിയ എഡിഎമ്മിനെ നാട്ടുകാർ തടയുകയുംചെയ്‌തു. പോലീസിന് നേരേ വെള്ളക്കുപ്പിയും കസേരയും എറിഞ്ഞ് ചിലർ പ്രതിഷേധിച്ചത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രതിഷേധക്കാ ർക്ക് നേരേ പോലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് നിരോ ധനാജ്ഞയും പ്രഖ്യാപിച്ചു.
Read more ….
- സിഎംആർഎല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണ് തോട്ടപ്പള്ളി ഖനനം: മാത്യു കുഴൽനാടൻ
- അനന്തതയെ തേടി – ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം
- ഒടുവിൽ അവർ ഒന്നാകുന്നു: വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് റോബിനും ആരതിയും| Robin Radhakrishnan&Arathi Podi
- Idichakka thoran | ചക്കകാലം ആല്ലേ, ഒരു ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ?
- എറണാകുളത്ത് സിപിഎമ്മിൻ്റെ സസ്പെൻസ് ത്രില്ലർ; ആശയക്കുഴപ്പമൊഴിയാതെ ആലത്തൂരും, ചാലക്കുടിയും
















