തിരുവനന്തപുരം: ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലുണ്ടായ വൻ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കടയുടമ അപ്പു ആചാരിയാണ് മരിച്ചത്. തിരുവനന്തപുരം കൈതമുക്കിലെ ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്.
കണ്ണന് ചിപ്സ് എന്ന കടയില്‍ ശനിയാഴ്ച വൈകീട്ട് 4.30-ഓടെയാണ് അപകടം നടന്നത്. തീപിടിത്തത്തിൽ കടയിലുണ്ടായിരുന്നു മൂന്നു പേർക്ക് ഗുരുതര പൊള്ളലേറ്റു. വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. തീപടര്‍ന്ന ഉടനെ അപ്പു ആചാരിയുടെ മകനും ജോലിക്കാരനും പുറത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ അപ്പു ആചാരി കടയ്ക്കുള്ളില്‍ വീണുപോയതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. നിമിഷനേരം കൊണ്ട് തീ പടര്‍ന്നുപിടിച്ചു.
ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് തീ പടരാൻ കാരണമെന്നാണ് സംശയിക്കുന്നത്. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.
ഗ്യാസ് സിലിണ്ടറുകള്‍ പുറത്തേക്ക് എടുത്തതിനാല്‍ പൊട്ടിത്തെറിയുണ്ടായില്ല. വേഗം നാട്ടുകാരും ഫയര്‍ഫോഴ്സും തീ അണച്ചതിനാല്‍ മറ്റു കടകളിലേക്കും വ്യാപിച്ചില്ല. അപകടകാരണം കൂടുതല്‍ പരിശോധനയ്ക്കുശേഷമെ വ്യക്തമാകുകയുള്ളുവെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
Read more ….
- സിഎംആർഎല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണ് തോട്ടപ്പള്ളി ഖനനം: മാത്യു കുഴൽനാടൻ
- അനന്തതയെ തേടി – ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം
- ഒടുവിൽ അവർ ഒന്നാകുന്നു: വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് റോബിനും ആരതിയും| Robin Radhakrishnan&Arathi Podi
- Idichakka thoran | ചക്കകാലം ആല്ലേ, ഒരു ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ?
- എറണാകുളത്ത് സിപിഎമ്മിൻ്റെ സസ്പെൻസ് ത്രില്ലർ; ആശയക്കുഴപ്പമൊഴിയാതെ ആലത്തൂരും, ചാലക്കുടിയും