ന്യൂഡല്‍ഹി: സംസ്കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം. സാഹിത്യവും സംഗീതവും ആത്മീയതയും സംഗമിച്ച ഒരു ജ്ഞാനപീഠമാണ് ഇത്തവണത്തേത്.
ഹിന്ദി സിനിമാ ഗാനങ്ങളിലൂടെ പ്രശസ്തനായ ഗുൽസാറിന് 2002 ൽ ഉർദു സാഹിത്യ അക്കാഡമി അവാർഡ്, 2013ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ്, 2004ൽ പത്മഭൂഷൺ എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഉർദു കവികളിൽ ഒരാളായാണ് ഗുൽസാറിനെ കണക്കാക്കപ്പെടുന്നത്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഉര്‍ദുവും ഹിന്ദിയുമാണ് പ്രധാന ഭാഷാമാധ്യമമെങ്കിലും പഞ്ചാബി, മാര്‍വാറി, ബ്രജ്ഭാഷ, ഹര്യാന്‍വി തുടങ്ങിയ ഹിന്ദി വകഭേദഭാഷകളിലും ഗുല്‍സാര്‍ തന്റെ പ്രതിഭാമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമ ഓസ്‌കാര്‍ തൊട്ട ‘സ്ലംഡോഗ് മില്യണയര്‍’ എന്ന സിനിമയിലൂടെ ഓസ്‌കാര്‍ പുരസ്‌കാരവും ഗ്രാമി അവാര്‍ഡും ഗുല്‍സാര്‍ നേടി.
ചിത്രകൂട് ആസ്ഥാനമായുള്ള തുളസീപീഠം സ്ഥാപകനും ഹൈന്ദവാചാര്യനുമാണ് രാമഭദ്രാചാര്യ. ജന്മനാ അന്ധനായ അദ്ദേഹം 100-ൽ അധികം പുസ്തകളുടെയും 50 ലധികം പ്രബന്ധങ്ങളുടെയും രചയിതാവാണ്. സംസ്കൃത അദ്ധ്യാപകൻ, വേദ പണ്ഡിതൻ എന്നീ നിലകളിലും സുപരിചിതനാണ് രാമഭദ്രാചാര്യ. സംസ്കൃതം, ഹിന്ദി, മൈഥിലി തുടങ്ങിയ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ജഗദ്ഗുരു രാംഭദ്രാചാര്യ ഹാന്‍ഡികേപ്ഡ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനാണ്. ഉത്തര്‍പ്രദേശിലെ ശാന്തിഖുര്‍ദില്‍ ജനിച്ചുവളര്‍ന്ന രാംഭദ്രാചാര്യയുടെ യഥാര്‍ഥനാമം ഗിരിധര്‍ മിശ്ര എന്നായിരുന്നു. ജനിച്ച് രണ്ടാം മാസം കാഴ്ചശക്തി നഷ്ടപ്പെട്ട രാംഭദ്രാചാര്യ തന്റെ പഠനത്തിനോ സംഗീതസംവിധാനത്തിനോ ബ്രെയില്‍ ലിപി ഉപയോഗിക്കാതെ ഭാഷ സ്വായത്തമാക്കി. ഇരുപത്തിരണ്ട് ഭാഷകളില്‍ പ്രാവീണ്യമുള്ള രാംഭദ്രാചാര്യ സംസ്‌കൃതം, ഹിന്ദി, അവധി, മൈഥിലി എന്നീ ഭാഷകളിലാണ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. നൂറില്‍പ്പരം പുസ്തകങ്ങളും അമ്പതിലധികം പ്രബന്ധങ്ങളും എഴുതി. തുളസീദാസിനെ സംബന്ധിച്ച് ആഴത്തില്‍ പഠനം നടത്തുകയും ആധികാരിക ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. 2014-ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
Read more ….
- സിഎംആർഎല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണ് തോട്ടപ്പള്ളി ഖനനം: മാത്യു കുഴൽനാടൻ
- അനന്തതയെ തേടി – ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം
- ഒടുവിൽ അവർ ഒന്നാകുന്നു: വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് റോബിനും ആരതിയും| Robin Radhakrishnan&Arathi Podi
- Idichakka thoran | ചക്കകാലം ആല്ലേ, ഒരു ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ?
- എറണാകുളത്ത് സിപിഎമ്മിൻ്റെ സസ്പെൻസ് ത്രില്ലർ; ആശയക്കുഴപ്പമൊഴിയാതെ ആലത്തൂരും, ചാലക്കുടിയും
















