ന്യൂഡല്‍ഹി: ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ഇന്ന് (ഫെബ്രുവരി 17) വൈകിട്ട് 5.35നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 51.7 മീറ്റർ ഉയരമുള്ള GSLV-F14 സ്‌പേസ്‌പോർട്ടിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് ഉപഗ്രഹം കുതിച്ചുയര്‍ന്നത്.
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള റോക്കറ്റിൻ്റെ 16-ാം ദൗത്യമാണിത്. ഇനിമുതൽ സമുദ്രത്തിൻ്റെയും ഉപരിതലത്തിൻ്റെയും കാലാവസ്ഥാ നിരീക്ഷണങ്ങൾ കൂടുതൽ എളുപ്പമാകും. കാട്ടുതീ, പുക, മഞ്ഞ് മൂടൽ, ഇടിമിന്നൽ പോലുള്ള അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഹ്രസ്വ-ദൂര പ്രവചനങ്ങൾ, കാലാവസ്ഥാ എന്നിവയുടെ പഠനത്തിന് ഉപഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.
കാലാവസ്ഥ പ്രവചനത്തില്‍ കൂടുതല്‍ കൃത്യത വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്‌ആര്‍ഒ ഇന്‍സാറ്റ് 3ഡിഎസ് വിക്ഷേപിച്ചത്. ഉപഗ്രഹത്തിന്‍റെ വിക്ഷേപണം അടക്കമുള്ള മുഴുവന്‍ ചെലവും വഹിച്ചത് എര്‍ത്ത് സയന്‍സ് മന്ത്രാലയമാണ്. ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ് 3 ഡിആര്‍ എന്നിവയുടെ പിന്‍ഗാമി കൂടിയാണ് വിക്ഷേപിച്ച ഇന്‍സാറ്റ് 3 ഡിഎസ്. ജനുവരി 1ന് പിഎസ്എൽവി-സി 58/എക്സ്പോസാറ്റ് ദൗത്യം വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിന് ശേഷം 2024ൽ ഐഎസ്ആർഒ നടത്തുന്ന രണ്ടാമത്തെ ദൗത്യമാണിത്.
Read more ….
- സിഎംആർഎല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണ് തോട്ടപ്പള്ളി ഖനനം: മാത്യു കുഴൽനാടൻ
- അനന്തതയെ തേടി – ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം
- ഒടുവിൽ അവർ ഒന്നാകുന്നു: വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് റോബിനും ആരതിയും| Robin Radhakrishnan&Arathi Podi
- Idichakka thoran | ചക്കകാലം ആല്ലേ, ഒരു ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ?
- എറണാകുളത്ത് സിപിഎമ്മിൻ്റെ സസ്പെൻസ് ത്രില്ലർ; ആശയക്കുഴപ്പമൊഴിയാതെ ആലത്തൂരും, ചാലക്കുടിയും
















