അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം നിർമിതിബുദ്ധി (എഐ)യിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ കുടുംബം പരാതിയുമായി രംഗത്ത്. പുതിയ തെലുങ്ക് ചിത്രമായ കീഡാ കോളയുടെ അണിയറപ്രവർത്തകരാണ് ഗായകന്റെ ശബ്ദം അനുമതിയില്ലാതെ ചിത്രത്തിനു വേണ്ടി പുനഃസൃഷ്ടിച്ചത്.
ഇതേത്തുടർന്ന് എസ്പിബിയുടെ കുടുംബം ചിത്രത്തിന്റെ നിർമാതാക്കള്‍ക്ക് വക്കീൽ നോട്ടിസ് അയച്ചിരിക്കുകയാണ്. എസ്പിബിയുടെ മകൻ എസ്.പി.കല്യാൺ ചരൺ ആണ് നോട്ടിസ് അയച്ചത്.
എസ്പിബിയുടെ ശബ്‌ദത്തിന്‍റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു തങ്ങളുടെ പിന്തുണയുണ്ടാകും. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കായി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ശബ്ദം പുനഃസൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇപ്പോഴുണ്ടായ സംഭവത്തിൽ തങ്ങൾ നിരാശരാണെന്നും കുടുംബം വെളിപ്പെടുത്തി.
‘ഇത്തരം കാര്യങ്ങള്‍ നിയമത്തിന്‍റെ വഴിയില്‍ തന്നെ നേരിടാനാണ് ഒരുങ്ങുന്നത്. ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിക്ക് പ്രയോജനപ്പെടണം. പക്ഷേ, ആരുടെയെങ്കിലും ഉപജീവന മാര്‍ഗം തടസ്സപ്പെടുത്തും വിധത്തിലാകരുത് അത്’– എസ്.പി.ചരൺ പറഞ്ഞു.
ജനുവരി 18നാണ് കീഡാ കോളയുടെ അണിയറപ്രവർത്തകർക്കെതിരെ എസ്.പി.ചരൺ പരാതിയുമായി രംഗത്തെത്തിയത്. അനുമതിയില്ലാതെ എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചതിനു ക്ഷമ പറയണമെന്നും നഷ്ടപരിഹാരവും റോയൽറ്റിയുടെ വിഹിതവും നൽകണമെന്നും ചരൺ ആവശ്യപ്പെട്ടു.
Read More……
- ഒടുവിൽ അവർ ഒന്നാകുന്നു: വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് റോബിനും ആരതിയും| Robin Radhakrishnan&Arathi Podi
- ദംഗൽ താരം നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു| Suhani Bhatnagar
- ഇത് ഇരട്ടകളുടെ വിജയത്തിന്റെ പിറന്നാൾ: സിനിമയുടെ ഹിറ്റ് വിജയത്തിന് പിന്നാലെ ഇരട്ടിമധുരമായി പിറന്നാളാഘോഷം| Anweshippin Kandethum
- ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രം: ‘ദേവര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു| Devara: Part 1 Release Date
- റാഫി- നാദിര്‍ഷാ ചിത്രം ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’: ട്രെയ്‌ലർ| Once Upon A Time In Kochi Official Trailer
അനുമതിയില്ലാതെ വാണിജ്യ ആവശ്യത്തിന് ഐഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗായകരുടെ ശബ്ദം ഉപയോഗിക്കുന്ന പ്രവണത ഇപ്പോഴത്തെയും ഭാവിയിലെയും ഗായകരെ ബാധിക്കുമെന്നു ചരൺ പറഞ്ഞു.
അന്തരിച്ച ഗായകരുടെ ശബ്ദം നിർമിതബുദ്ധിയിലൂടെ പുനഃസൃഷ്ടിക്കുന്നത് ഉചിതമാണോ അല്ലയോ എന്ന തരത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിലാണ് പുതിയ വിവാദം. അടുത്തിടെ സംഗീതസംവിധായകൻ എ.ആർ.റഹ്മാനും ഇതേ വിഷയത്തിൽ വിവാദക്കുരുക്കിലായിരുന്നു.
അന്തരിച്ച ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നീ ഗായകരുടെ ശബ്ദമാണ് ‘ലാൽസലാം’ എന്ന ചിത്രത്തിലെ പാട്ടിനുവേണ്ടി റഹ്മാൻ പുനഃസൃഷ്ടിച്ചത്. ഗായകരുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് അത്തരമൊരു പരീക്ഷണത്തിനു മുതിർന്നതെന്നും അതിനു തക്കതായ പ്രതിഫലം നൽകിയെന്നും റഹ്മാൻ പിന്നീട് വിശദീകരിച്ചു.