മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. റിയാലിറ്റി ഷോകളിലൂടെയാണ് റോബിൻ ഈ രംഗത്തേയ്ക്ക് കടന്നുവരുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 16 നായിരുന്നു ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹ നിശ്ചയം നടന്നത്. പിന്നാലെ ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഇരുവരും അറിയിച്ചിരുന്നു. എന്നാൽ നിശ്ചയം കഴിഞ്ഞ് 1 വർഷമായെങ്കിലും വിവാഹ തീയതി പുറത്തു വിട്ടിരുന്നില്ല.
ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ വാർഷികത്തിൽ തങ്ങളുടെ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ് റോബിൻ.
ജൂൺ 26 നാണ് തങ്ങളുടെ വിവാഹം എന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ ചിത്രം പങ്കിട്ട് കൊണ്ടായിരുന്നു റോബിന്റെ കുറിപ്പ്. എല്ലാവരുടേയും അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണമെന്ന് റോബിൻ കുറിച്ചു. നിരവധി പേരാണ് റോബിനും ആരതിക്കും ആശംസകളറിയിച്ചെത്തുന്നത്. കാത്തിരുന്ന ദിവസം എത്തിയതിന്റെ സന്തോഷത്തിലാണ് പലരും.
Read More…..
- ദംഗൽ താരം നടി സുഹാനി ഭട്നഗര് അന്തരിച്ചു| Suhani Bhatnagar
- ഗർഭകാലത്ത് ഈ ഭക്ഷണങ്ങൾ ഉറപ്പായും കഴിച്ചിരിക്കണം
- ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാൻ വീട്ടിൽ തന്നെയുണ്ട് പ്രതിവിധി: ഇവ ശീലമാക്കൂ
- നിയമ വിദ്യാർത്ഥിയായി മീന: ‘ആനന്ദപുരം ഡയറീസ്’ ട്രെയിലർ റിലീസ് ചെയ്തു| Aanandhapuram DiariesTrailer
- ‘നല്ല ഇൻററസ്റ്റിങ്ങായി കണ്ടിരിക്കാവുന്ന പടം’: ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ പ്രശംസിച്ച് സിബി മലയിൽ| Anweshippin Kandethum
ഒരു യുട്യൂബ് ചാനലിൽ റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.
റോബിൻ തന്നെയാണ് തന്നോട് പ്രണയം പറഞ്ഞിരുന്നതെന്നും തീരുമാനമെടുക്കാൻ താൻ സമയം ചോദിച്ചിരുന്നുവെന്നും ആരതി പറഞ്ഞിരുന്നു.
തന്നെ വളരെ അധികം മനസിലാക്കുന്ന വ്യക്തിയാണ് റോബിനെന്നും ഒരു സ്ത്രീയെന്ന നിലയിലും പങ്കാളിയെന്ന നിലയിലും തനിക്ക് എല്ലാ ബഹുമാനവും റോബിൻ നൽകാറുണ്ടെന്നും ആരതി നേരത്തെ പറഞ്ഞിരുന്നു.