സൂപ്പർ ഹിറ്റ് ഹിന്ദി ചലച്ചിത്രം ദംഗലിലെ ആമീര്‍ ഖാന്റെ മകളായി ബബിതകുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഭട്നഗർ അന്തരിച്ചു.19 വയസായിരുന്നു.
ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം എന്നാണ് റിപ്പോർട്ടുകൾ.
We are deeply saddened to hear about our Suhani passing away.
Our heartfelt condolences to her mother Poojaji, and the entire family 🙏🏽
Such a talented young girl, such a team player, Dangal would have been incomplete without Suhani.
Suhani, you will always remain a star in…
— Aamir Khan Productions (@AKPPL_Official) February 17, 2024
എന്നാൽ മരണത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല. നേരത്ത വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ് സുഹാനി കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സുഹാനിയുടെ മരണവാർത്ത കേട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ടെന്ന് ആമിർ ഖാൻ്റെ പ്രൊഡക്ഷൻ ഹൗസ് മരണം സ്ഥിരീകരിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വിവരം പങ്ക് വച്ചു.
‘ഞങ്ങളുടെ സുഹാനിയുടെ മരണവാർത്ത കേട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അവളുടെ അമ്മ പൂജാജിക്കും മുഴുവൻ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. ഇത്രയും കഴിവുള്ള ഒരു പെൺകുട്ടി, അത്തരമൊരു ടീം പ്ലെയർ, സുഹാനി ഇല്ലായിരുന്നെങ്കിൽ ദംഗൽ അപൂർണ്ണമായേനെ. സുഹാനി, നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഒരു നക്ഷത്രമായി നിലനിൽക്കും’. ആമിർ ഖാൻ പ്രൊഡക്ഷൻസ് ട്വീറ്റ് ചെയ്തു.
Read More……..
- ഗർഭകാലത്ത് ഈ ഭക്ഷണങ്ങൾ ഉറപ്പായും കഴിച്ചിരിക്കണം
- വയസ്സ് 30 കഴിഞ്ഞോ? എങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും ചെയ്യണം
- ഇത് ഇരട്ടകളുടെ വിജയത്തിന്റെ പിറന്നാൾ: സിനിമയുടെ ഹിറ്റ് വിജയത്തിന് പിന്നാലെ ഇരട്ടിമധുരമായി പിറന്നാളാഘോഷം| Anweshippin Kandethum
- ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രം: ‘ദേവര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു| Devara: Part 1 Release Date
- ‘ആകാശത്തെ മനോഹരമായ ടീമിൽനിന്ന് ഒരു ബർത്തഡേ സർപ്രൈസ്’: നടി റീനു മാത്യൂസിന് പിറന്നാൾ സർപ്രൈസുമായി സഹപ്രവർത്തകർ| Reenu Mathews
‘ദംഗലി’ൽ ആമിർ ഖാൻ, സാക്ഷി തൻവർ, സൈറ വസീം എന്നിവർക്കൊപ്പമാണ് സുഹാനി അഭിനയിച്ചത്. സിനിമയിലെ അഭിനയത്തിന് ശേഷം കുറച്ച് പരസ്യങ്ങളിലും സുഹാനി അഭിനയിച്ചിട്ടുണ്ട്.
ചില റിപ്പോർട്ടുകൾ പ്രകാരം, അപകടത്തെത്തുടർന്ന് മരുന്നുകളോട് പ്രതികരിച്ചതിന് ശേഷം ശരീരത്തിലുടനീളം ദ്രാവകം അടിഞ്ഞുകൂടിയതാണ് മരണകാരണമെന്നും പറയപ്പെടുന്നുണ്ട്.