ശരീരത്തിൽ അയൺ കുറവാണെന്നു എങ്ങനെ മനസിലാക്കാം?

ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ഹീമോ​ഗ്ലോബിന്‍റെ ഉല്‍പാദനത്തിന് സഹായിക്കുന്നത് ഇരുമ്പാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ.

അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. വിളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ് ക്ഷീണം.  ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഇരുമ്പ് ആവശ്യമാണ്.

കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഇരുമ്പ് പ്രധാനമാണ്. സ്ത്രീകളുടെ ആരോഗ്യത്തിനും അയേണ്‍ ആവശ്യമാണ്

അയൺ കുറവിന്റെ ലക്ഷണങ്ങൾ 

അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണം. ഇത്തരം ക്ഷീണത്തെ നിസാരമായി കാണേണ്ട. 

തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ തുടങ്ങിയവയും അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. 

വിളറിയ ചര്‍മ്മവും നഖങ്ങളും സൂചിപ്പിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിന്‍റെ ലക്ഷണങ്ങളാകാം. 

 ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോള്‍ അയേണിന്‍റെ കുറവ് മൂലം ഉണ്ടാകാം. 

കാലും കൈയുമൊക്കെ തണുത്തിരിക്കുന്നതും അയേണിന്‍റെ കുറവിന്‍റെ സൂചനയാകാം. 

തലമുടി കൊഴിച്ചില്‍, തലമുടി വരണ്ടതാകുക തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ. 

അയൺ അടങ്ങിയ ഭക്ഷണങ്ങൾ 

ഇലക്കറികൾ

ബീറ്റ്റൂട്ട്

മാതളം

ഈന്തപ്പഴം

ലിവര്‍

പയറുവര്‍ഗങ്ങള്‍

മത്തങ്ങാ വിത്തുകള്‍ 

ഡാര്‍ക്ക് ചോക്ലേറ്റ്