ചണ്ഡിഗഢ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മയുടെ വീട്ടിൽ വൻ മോഷണം. രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 75,000 രൂപയും മോഷണം പോയതായാണ് റിപ്പോർട്ട്. യുവരാജിന്റെ അമ്മ ശബ്നം സിങ്ങിന്റെ പരാതിയിൽ വീട്ടിലെ രണ്ട് സഹായികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഹരിയാനയിലെ പാഞ്ച്കുലയിൽ മാനസ ദേവി കോംപ്ലക്സിലുള്ള വീട്ടിലാണു കഴിഞ്ഞ ദിവസം മോഷണം നടന്നത്. കഴിഞ്ഞ വർഷം അവസാനത്തിൽ നടന്ന മോഷണമാണ് ഇപ്പോൾ പുറത്തെത്തിയത്. 2023 സെപ്റ്റംബറിൽ ഗുഡ്ഗാവിലേക്കു പോയ ശബ്നം ഒക്ടോബറിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ താഴേനിലയിലുള്ള മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണു കാണാതായത്.
ഈ സമയത്ത് വീട്ടിൽ ക്ലീനിങ് ജോലി ചെയ്തുവന്നിരുന്ന ലളിത ദേവി, പാചകക്കാരിയായിരുന്ന ഷലീന്ദർ ദാസ് എന്നിവർക്കെതിരെയാണ് ശബ്നം പരാതി നൽകിയത്. നവംബറിൽ രണ്ടുപേരും ജോലി ഉപേക്ഷിച്ചുപോകുകയും ചെയ്തിരുന്നു. ഇതോടെയാണ് സംശയം ഇരട്ടിയായതെന്നാണു പറയുന്നത്. ഇവരുടെ പരാതിയിൽ രണ്ടുപേർക്കെതിരെയും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക