ചോറിനൊപ്പം ഒരു തോരൻ എല്ലാവര്ക്കും നിര്ബന്ധമാണ്. എല്ലാവരുടെയും വീട്ടിൽ കാണുന്നതാണ് ക്യാബേജ്. എന്നാൽ പലർക്കും ക്യാബേജ് ഇഷ്ട്ടമല്ല. പക്ഷെ ക്യാബേജ് ഇങ്ങനെ വച്ച് നോക്കു.
ആവശ്യമായവ
- കാബേജ് – 1/2 കിലോ
- കാരറ്റ് – 1 എണ്ണം
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- സവാള – പകുതി
- പച്ചമുളക് – 2 എണ്ണം
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- ഉപ്പ്
- വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
- കടുക്, കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കാബേജ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. കാരറ്റ് ചീകിയെടുക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും തേങ്ങ ചിരകിയതും ചേര്‍ത്ത് യോജിപ്പിക്കുക.
ഒരു പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് സവാളയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക. ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും തേങ്ങാ ചിരകിയതും ചേര്‍ത്ത് യോജിപ്പിച്ച് വച്ച കാബേജും കാരറ്റും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റി ചെറിയ തീയില്‍ അടച്ച് വച്ച് വേവിക്കുക. (വെള്ളം ചേര്‍ക്കേണ്ടതില്ല)
ഇവിടെ സമയം നോക്കാൻ ക്ലോക്കുമില്ല, യാത്ര ചെയ്യാൻ വണ്ടിയുമില്ല: കേട്ടിട്ടുണ്ടോ ഈ ദ്വീപിനെ പറ്റി?
ഈ ലക്ഷണങ്ങളിലൂടെ നിങ്ങൾ കടന്നു പോകുന്നുണ്ടോ? ലങ് ക്യാന്സറിന്റെ അടയാളങ്ങൾ ആണിവ
തേങ്ങയും വേണ്ട രുചിയും കൂടുതൽ; എളുപ്പത്തിലുണ്ടാകാം തക്കാളി വച്ചൊരു മോര് കറി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിൽ രാഹുലിനും ന്യായ് യാത്രക്കും വൻ വരവേൽപ്പ്