ദുബൈ: റഫക്ക് നേരെ കരായാക്രമണ ഭീഷണിയുമായി ഇസ്രായേൽ. റമദാനിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കരുത് എന്ന് ഇസ്രായേൽ മന്ത്രി ബെൻ ഗവിർ പറഞ്ഞു. ഗസ്സക്കു പുറമെ വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായാണ് മന്ത്രി ബെൻ ഗവിർ രംഗത്തെത്തിയത്. റമദാനിൽ വെസ്റ്റ് ബാങ്കിൽ നിന്ന് ഫലസ്തീനികളെ മസ്ജിദുൽ അഖ്സയിൽ പ്രാർഥന നടത്താൻ അനുവദിക്കരുതെന്ന് ബെൻ ഗവിർ ആവശ്യപ്പെട്ടു. ഞായറാഴ്ച ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ ഈ വിഷയം ചർച്ചക്കെടുക്കും.
റഫക്ക് നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി ഇസ്രായേലിനോട്ആവശ്യപ്പെട്ടു. അതേസമയം, ഫലസ്തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സിനാ പ്രവിശ്യയിലെ നിർമാണ ജോലിയെന്ന റിപ്പോർട്ട് ഈജിപ്ത് തള്ളി. റഫക്കു നേരെ കരയാക്രമണ സന്നാഹങ്ങളമായി ഇസ്രായേൽ നിലയുറപ്പിച്ചിരിക്കെ, ഈജിപ്ത് അതിർത്തിയിൽ വിപുലമായ നിർമാണ ജോലികൾ പുരോഗമിക്കുന്നതായ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഫലസ്തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് സിനാ പ്രവിശ്യയിലെ നിർമാണജോലിയെന്ന റിപ്പോർട്ട് ഈജിപ്ത് തള്ളി.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
ഈജിപ്തിന്റെ വടക്ക് ഗസ്സയോട് ചേർന്ന സിനാ പ്രവിശ്യയിൽ കൂറ്റൻ മതിലോടു കൂടി ഒറ്റപ്പെട്ട ബഫർ സോൺ നിർമിക്കുന്നതായ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവിടെ ഏഴ് മീറ്റർ ഉയരത്തിൽ കൂറ്റൻ മതിൽ നിർമാണം പൂർത്തിയായെന്നും ഹ്യൂമൻറൈറ്റ്സ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അറിയിച്ചു. ഫലസ്തീനികളെ ഗസ്സയിൽ നിന്ന് പുറന്തള്ളി പുനരധിവസിപ്പാക്കാനുള്ള നീക്കത്തിൽ പങ്കാളിത്തം വഹിക്കില്ലെന്നും ഈജിപ്ത് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക