ക്വാലാലംപുർ: ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഹോങ്കോങ്ങിനെ നിലംപരിശാക്കി സെമിയും മെഡലും ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ. ക്വാർട്ടറിൽ ഹോങ്കോങ്ങിനെ അനായാസം തോൽപിച്ച (3–0) വനിതാ ടീം സെമിയിലെത്തി മെഡലുറപ്പിച്ചപ്പോൾ പുരുഷ ടീം ക്വാർട്ടറിൽ ജപ്പാനോട് പൊരുതിത്തോറ്റു (3–2). ഏഷ്യൻ ടീം ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലെ ആദ്യ മെഡലുറപ്പിച്ച ഇന്ത്യൻ വനിതാ ടീം ഇന്നു നടക്കുന്ന സെമിയിൽ ജപ്പാനെ നേരിടും.
പി.വി. സിന്ധു, അഷ്മിത ചാലിഹ എന്നിവർ സിംഗിൾസിലും അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്റ്റോ സഖ്യം ഡബ്ൾസിലും വമ്പൻ ജയങ്ങൾ പിടിച്ചാണ് ഇന്ത്യക്ക് മെഡൽ ഉറപ്പാക്കിയത്. നേരത്തെ ടോപ് സീഡുകളായ ചൈനയെ വീഴ്ത്തിയ ടീം ഹോങ്കോങ്ങിനെതിരെയും ജയിച്ച് ഗ്രൂപ് ചാമ്പ്യന്മാരായിരുന്നു. പുരുഷൻമാരിലെ ആദ്യ മത്സരത്തിൽ എച്ച്.എസ്.പ്രണോയ് ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് പൊരുതിത്തോറ്റപ്പോൾ സാത്വിക് സായ്രാജ്– ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ഡബിൾസ് ജയത്തോടെ ഇന്ത്യ തിരിച്ചടിച്ചു. തുടർന്ന് ലക്ഷ്യ സെന്നിന്റെ സിംഗിൾസ് ജയത്തിലൂടെ ലീഡ് ലഭിച്ചെങ്കിലും ഡബിൾസ്, സിംഗിൾസ് തോൽവികളോടെ ഇന്ത്യ മത്സരം കൈവിട്ടു.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക