ന്യൂഡൽഹി: മദ്യനയക്കേസിൽ ഹാജരാകാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് റോസ് അവന്യൂ കോടതി സമയം നീട്ടി നൽകി. ആറു തവണ സമൻസയച്ചിട്ടും ഹാജരാവാത്തതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെതിരെ റോസ് അവന്യൂ കോടതിയിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് വിഡിയോ ലിങ്ക് വഴി കെജ്‍രിവാൾ ഇന്ന് ഹാജരാവുകയും ചെയ്തു. മാർച്ച് 16ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്. മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യാനാണ് ഇ.ഡി കെജ്രിവാളിന് ആറുതവണ നോട്ടീസയച്ചത്.
അതിനിടെ, കഴിഞ്ഞ ദിവസം വിശ്വാസവോട്ട് തേടിയുള്ള പ്രമേയം അദ്ദേഹം ഡൽഹി നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം എന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്.
Read more :
- കണ്ണൂരിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും
- കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം : സൈനബ വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു
- ഇത്തവണ ലോക്‌സഭയിലേക്ക് കെ.കെ ശൈലജ മത്സരിച്ചേക്കില്ല: പകരം പ്രമുഖരായ രണ്ട് നേതാക്കളുടെ പേര് സിപിഎം പരിഗണനയില്‍
- ഇന്ന് നാല് ജില്ലകളില്‍ നാല് ഡിഗ്രി വരെ ചൂട് കൂടും, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
കെജ്‍രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും കോടതിയിൽ ഹാജരാകുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ജയിലിൽ കഴിയുന്ന സത്യേന്ദർ ജെയിൻ വിഡിയോ ലിങ്ക് വഴിയാണ് ഹാജരാവുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















