സോൾ: ഏഷ്യൻ കപ്പ് ഫുട്ബോളിലെ മോശം പ്രകടനത്തെത്തുടർന്ന് ദക്ഷിണ കൊറിയ ദേശീയ ടീം പരിശീലകൻ യൂർഗൻ ക്ലിൻസ്മാനെ പുറത്താക്കി. ഏഷ്യൻ കപ്പ് സെമിഫൈനലിൽ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ജോർദാനോട് 2–0നു തോറ്റാണ് കൊറിയ പുറത്തായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് 2026 ലോകകപ്പ് വരെ ക്ലിൻസ്മാനെ നിയമിച്ചിരുന്നത്.
എന്നാൽ, വൻകര കിരീടത്തിൽ 64 വർഷം കഴിഞ്ഞും ടീമിനെ കാത്തിരിപ്പ് നീട്ടി ഇളമുറക്കാരായ ജോർഡൻ കൊറിയക്കാരെ വീഴ്ത്തിയിരുന്നു. മുൻനിര താരങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും തോൽവിക്ക് കാരണമായെന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതിന് പിന്നാലെ ആരാധകരും രാഷ്ട്രീയക്കാരും കൊറിയൻ മാധ്യമങ്ങളും ഒരുപോലെ ക്ലിൻസ്മാനെതിരെ രംഗത്തെത്തി. ഇതാണ് കൊറിയൻ ഫുട്ബാൾ അസോസിയേഷനെ അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചത്. സൂപ്പർതാരം സൺ ഹ്യൂങ് മിൻ അടിപിടിക്കിടെ വിരലിന് പരിക്കേൽക്കുകവരെ ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.
ലോക റാങ്കിങ്ങിൽ 87ാമതുള്ള ജോർഡനു മുന്നിൽ വീണിട്ടും രാജിവെക്കാൻ താനില്ലെന്നായിരുന്നു ക്ലിൻസ്മാന്റെ നിലപാട്. ടോട്ടൻഹാം, ബയേൺ മ്യൂണിക് ഉൾപ്പെടെ വമ്പന്മാരെ പരിശീലിപ്പിച്ച പാരമ്പര്യമുള്ള മുൻ ജർമൻ താരമാണ് ക്ലിൻസ്മാൻ. 1990ൽ പശ്ചിമ ജർമനി ലോക ചാമ്പ്യന്മാരാകുമ്പോൾ ക്ലിൻസ്മാനും ടീമിലുണ്ടായിരുന്നു.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക