വിശാഖപട്ടണം: കേരളത്തിനെതിരായ രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിൽ ആതിഥേയരായ ആന്ധ്രയ്ക്ക് ഭേദപ്പെട്ട തുടക്കം. ഓപണർ മഹീപ് കുമാറും ക്യാപ്റ്റൻ റിക്കി ഭൂയിയും കുറിച്ച അർധ സെഞ്ച്വറിയുടെ ബലത്തിൽ കേരളത്തിനെതിരെ ആദ്യദിനത്തിൽ ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് എടുത്തിട്ടുണ്ട്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയരുടെ തീരുമാനം തെറ്റെന്ന് തോന്നിച്ച് ആദ്യ പന്തിൽ ബേസിൽ തമ്പി ഓപണർ രേവന്ത് റെഡ്ഡിയെ മടക്കിയെങ്കിലും ടീം പതിയെ മൈതാനം ഭരിക്കുന്നതായിരുന്നു കാഴ്ച. 28 റൺസെടുത്ത അശ്വിൻ ഹെബ്ബാറിനെ മടക്കി അഖിൽ സ്കറിയ അരങ്ങേറ്റം ഗംഭീരമാക്കി. 81 റൺസെടുത്ത മഹീപിനെയും 24 റൺസിൽ നിൽക്കെ ഹനുമ വിഹാരിയെയും വൈശാഖ് ചന്ദ്രൻ മടക്കി. 79 റൺസുമായി ഭുയി ക്രീസിലുണ്ട്.
കേരളത്തിനു വേണ്ടി ബേസിൽ തമ്പിയും വൈശാഖ് ചന്ദ്രനും 2 വിക്കറ്റ് വീതം വീഴ്ത്തി.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക