രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത്തെ ടെസ്റ്റിൽ നിന്നും ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്ര അശ്വിൻ പിന്മാറി. മെഡിക്കൽ എമർജൻസിയെ തുടർന്നാണ് അശ്വിൻ രാജ്കോട്ടിൽ നിന്നു ചെന്നൈയിലേക്കു മടങ്ങിയത്. അസുഖബാധിതയായ അമ്മയുടെ ചികിത്സാർഥമാണ് അശ്വിന്റെ പിൻവാങ്ങലെന്നാണ് വിവരം. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അശ്വിൻ ചെന്നൈയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. കൂടുതൽ വിവരം ബിസിസിഐ പുറത്തുവിട്ടിട്ടില്ല.
അതേ സമയം, ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം കൊയ്തെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ മടക്കം. ഇംഗ്ലണ്ട് ഓപണർ സാക് ക്രോളിയെ പുറത്താക്കിയാണ് ഈ നേട്ടത്തിലെത്തിയത്. 500 വിക്കറ്റ് തികക്കുന്ന അതിവേഗ ഇന്ത്യൻ താരമായി അശ്വിൻ മാറിയിരുന്നു.
98ാം ടെസ്റ്റിലാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്. 87ാം ടെസ്റ്റിൽ അത്രയും പേരെ മടക്കിയ ശ്രീലങ്കയുടെ മുൻ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 105 ടെസ്റ്റിൽനിന്ന് 500 വിക്കറ്റ് ക്ലബിലെത്തി മൂന്നാമതുള്ള അനിൽ കുംെബ്ലയായിരുന്നു ഇന്ത്യൻ നിരയിൽ ഇതുവരെയും മുന്നിൽ. ഷെയ്ൻ വോൺ (108), ഗ്ലെൻ മഗ്രോ (110) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. അശ്വിൻ നേടിയ 500 വിക്കറ്റിൽ 347ഉം ഹോം ഗ്രൗണ്ടുകളിൽനിന്നാണ്. വിശാഖപട്ടണത്ത് ഒന്നാം ടെസ്റ്റിൽതന്നെ താരം സ്വപ്നനേട്ടത്തിലേക്ക് പന്തെറിഞ്ഞുകയറുമെന്ന് കരുതിയിരുന്നെങ്കിലും കാത്തിരിപ്പ് രാജ്കോട്ടിലേക്ക് നീണ്ടു. അതാണ് ഇംഗ്ലീഷ് ഓപണറെ മടക്കി പൂർത്തിയാക്കിയത്. ലോക ക്രിക്കറ്റിൽ 500 പിന്നിടുന്ന ഒമ്പതാമനാണ് അശ്വിൻ.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക