ലുധിയാന: തുടർച്ചയായ മൂന്നാം ജയത്തോടെ ഗോകുലം കേരള എഫ്.സി ഐ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ന് നടന്ന എവേ മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ഗോകുലം കുതിപ്പ് തുടർന്നത്.
ഇരട്ടഗോൾ നേടിയ കോമ്രോണാണ് ഗോകുലത്തിന്റെ ജയം അനായാസമാക്കിയത്. അലക്സ്, ജോൺസൺ എന്നിവരും ഗോൾ നേടി. ഈ ജയത്തോടെ നാലാം സ്ഥാനത്തായിരുന്ന ഗോകുലം 26 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
31 പോയിന്റുമായി മുഹമ്മദൻസാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് 26 പോയിൻറുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോകുലം മുന്നിലെത്തി. 23 പോയിന്റുമായി റിയൽ കശ്മീരാണ് നാലാമത്. ഇന്റർ കാശിക്കെതിരായ എവേ മത്സരം 4-2നും ഷില്ലോങ് ലജോങ്ങിനെതിരായ ഹോം മാച്ച് 2-0ത്തിനും ജയിച്ച ഗോകുലം തുടർച്ചയായി മൂന്നാം മത്സരമാണ് ജയിച്ചുകയറിയത്.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക