രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളറായി ആർ. അശ്വിൻ. 14–ാം ഓവറിലെ ആദ്യ പന്തിൽ ക്രൗളിയെ രജത് പാട്ടിദാറിന്റെ കൈകളിലെത്തിച്ചാണ് അശ്വിൻ ടെസ്റ്റിൽ 500 വിക്കറ്റ് പൂർത്തിയാക്കിയത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 445 റൺസിനു പുറത്തായതിനു പിന്നാലെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് തകർത്തടിച്ചു മുന്നേറുന്നതിനിടെയാണ് ക്രൗളിയെ പുറത്താക്കി അശ്വിൻ നിർണായക ബ്രേക്ത്രൂ സമ്മാനിച്ചത്.
സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയെയാണ് താരം മറികടന്നത്. ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബൗളർ കൂടിയാണ്. 105 മത്സരങ്ങളിൽനിന്നാണ് കുംബ്ലെ 500 വിക്കറ്റ് ക്ലബിലെത്തിയത്. അശ്വിൻ 98 മത്സരങ്ങളിലും. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രീലങ്കയുടെ മുൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് അതിവേഗം 500 വിക്കറ്റിലെത്തിയ താരം. 87 മത്സരങ്ങളിൽനിന്നാണ് താരം 500 വിക്കറ്റിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ബൗളറാണ് അശ്വിൻ.
വിക്കറ്റു വേട്ടക്കാരിൽ 619 വിക്കറ്റുകളുമായി കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ള ഒരേയൊരു ഇന്ത്യൻ ബൗളർ. 800 വിക്കറ്റുകളുമായ മുത്തയ്യയാണ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക