ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് ആശങ്ക നൽകി രണ്ടു സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് ജയം. കിങ്സ്വുഡ് സീറ്റിൽ ഡാൻ ഇഗാൻ, വെല്ലിങ്ബൊറഫിൽ ഗെൻ കിച്ചൻ എന്നിവരാണ് വിജയിച്ചത്. 2019ലെ തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച സീറ്റുകളാണിത്.
ലിബറൽ ഡെമോക്രാറ്റുകളെയും ഗ്രീൻ പാർട്ടിയെയും പിന്നിലാക്കി കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ ബ്രെക്സിറ്റ് പാർട്ടി മൂന്നാമതെത്തി. കിങ്സ് വുഡിൽ ഋഷി സുനകിന്റെ പരിസ്ഥിതി നയത്തിൽ പ്രതിഷേധിച്ച് ക്രിസ് സ്കിഡ്മോർ രാജിവെച്ചതിനാലും വെല്ലിങ്ബൊറഫിൽ പീറ്റർ ബോൺ എം.പിയെ ലൈംഗികാതിക്രമ പരാതിയിൽ തിരിച്ചുവിളിച്ചതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജനുവരിയിലാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക