മുംബൈ: പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ഇടപാടുകൾ നിർത്താൻ അനുവദിച്ച സമയപരിധി റിസർവ് ബാങ്ക് നീട്ടി. ഫെബ്രുവരി 29 വരെ അനുവദിച്ച സമയം മാർച്ച് 15 വരെയാണ് റിസർവ് ബാങ്ക് നീട്ടിയത്.
വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബദൽ സംവിധാനം ഒരുക്കാൻ കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ഇതു പരിഗണിച്ചാണ് തീരുമാനമെന്ന് ആർബിഐ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ സംശയ നിവാരണത്തിനായി ആർബിഐ ചോദ്യോത്തരങ്ങൾ പുറത്തിറക്കി. മാർച്ച് 15നു ശേഷം പേയ്ടിഎം ബാങ്കിന്‍റെ അക്കൗണ്ടുകൾ, വാലറ്റ്, ഫാസ്ടാഗ്, നാഷനൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നത് ആർബിഐ വിലക്കിയിട്ടുണ്ട്. അതേസമയം മാർച്ച് 15 ന് ശേഷം വാലറ്റിലുള്ള തുക കഴിയും വരെ ഉപയോഗിക്കാമെന്നും ആർ ബി ഐ വ്യക്തമാക്കി.
പേയ്മെന്‍റ് ബാങ്കിന്‍റെ മറവിൽ വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചുവെന്നതും കള്ളപ്പണം വെളുപ്പിച്ചുവെന്നതുമാണ് പേടിഎം നേരിടുന്ന ആരോപണം. ഫെമ ലംഘനങ്ങളിൽ പേടിഎം പേയ്‌മെൻ്റ് ബാങ്കും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
പേടിഎമ്മിലെ ചൈനീസ് നിക്ഷേപങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും പരിശോധന നടത്തുന്നുണ്ട്. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നാണ് റിസര്‍വ് ബാങ്ക് പേയ്ടിഎമ്മിന്‍റെ ഉപസ്ഥാപനമായ പേയ്ടിഎം പേമെന്‍റസ് ബാങ്കിനോട് നിര്‍ദേശിച്ചിരുന്നത്. ഇതാണിപ്പോള്‍ മാര്‍ച്ച് 15വരെ നീട്ടി നല്‍കിയിരിക്കുന്നത്. കൃത്യമായ രേഖകൾ ഇല്ലാതെ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളിൽ സ്ഥാപനം തുടര്‍ച്ചയായി ചട്ടലംഘനങ്ങള്‍ നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആർ ബി ഐ വിലക്ക്.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്‍ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ