കൊച്ചി: മസാലബോണ്ട് കേസിൽ കോടതി നിരീക്ഷണത്തിൽ ഹാജരായി ഇഡി ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൂടെ എന്ന് ഹർജിക്കാരോട് ഹൈക്കോടതി. അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബി സിഇഒയും സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് കോടതി നിർദ്ദേശം. ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നും സത്യം പുറത്ത് വരാൻ വേണ്ടിയാണല്ലോ സമൻസ് അയച്ചതെന്നും കോടതി ചൂണ്ടികാട്ടി.
മസാലബോണ്ട് ഇടപാടില്‍ രണ്ട് സമന്‍സാണ് ലഭിച്ചതെന്ന് കിഫ്ബി അറിയിച്ചു. ഒരു സമന്‍സ് സര്‍ട്ടിഫൈഡ് കോപ്പി നല്‍കാനും ഒന്ന് നേരിട്ട് ഹാജരാകാനുമാണു നിര്‍ദ്ദേശിച്ചത്. കോടതിയുടെ നിര്‍ദ്ദേശത്തില്‍ കക്ഷികളുമായി കൂടിയാലോചിച്ച് തിങ്കളാഴ്ച മറുപടി നല്‍കാമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഹൈക്കോടതി ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി. കിഫ്ബിയും തോമസ് ഐസക്കും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 13ന് ഹാജരാകണമെന്ന് കാട്ടി ഇഡി പുതിയ സമന്‍സ് നല്‍കിയെങ്കിലും തോമസ് ഐസക് ഹാജരായിട്ടില്ല.
കോടതി പറഞ്ഞാല്‍ മാത്രം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും അതല്ലാതെ ഇഡി ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തോമസ് ഐസക് ആരോപിച്ചിരുന്നു. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ മടിയുണ്ട്, എന്നാല്‍ തനിക്ക് ഭയമില്ലെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്‍ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
















