തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പെരിങ്ങമല പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായതിനെ തുടര്‍ന്നാണ് രാജി.
കോണ്‍ഗ്രസ് അംഗങ്ങള്‍ സി പി എമ്മില്‍ ചേര്‍ന്നതോടെയാണ് ഭരണം നഷ്ടമായത്. പാലോട് രവിയുടെ പഞ്ചായത്താണ് പെരിങ്ങമല.
കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നൽകിയെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു.
ബ്ലോക്ക് മണ്ഡലം പുനസംഘടനയിലടക്കം വലിയ തര്‍ക്കം ഉണ്ടായിരുന്നു. വിഡി സതീശന്റെ നോമിനിയായാണ് ഡിസിസി അധ്യക്ഷ പദവിയില്‍ എത്തിയത്. പുനഃസംഘടനയില്‍ പാലോട് രവിയുടെ ഏകപക്ഷീയ നിലപാടില്‍ മറുവിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. നിരന്തര പരാതി തുടര്‍ന്ന് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാലോടിന്റെ രാജി എന്നാണ് വിവരം. പെരിങ്ങമല പഞ്ചായത്ത് ഭരണം നഷ്ടമായതോടെ വി ഡി സതീശനും പാലോടിനെ കൈവിട്ടു.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
















