കൊച്ചി: ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍ കേരള (ടിഡാക്ക്) പൊതുജനങ്ങള്‍ക്കായി നടത്തിയ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയികളെ പ്രഖ്യാപിച്ചു, ടിഡാക്ക് അംഗങ്ങളുടെ ഷോപ്പിൽ നിന്ന് വീൽ അലൈൻമെൻ്റ് ചെയ്യുമ്പോഴും ടയർ മാറ്റി നല്കുമ്പോഴും ഉപഭോക്താക്കൾക്കു നൽകുന്ന കൂപ്പൺ വഴി മത്സരത്തിലൂടെ നറുക്കെടുപ്പ് നടത്തിയാണ് വിജയികളെ കണ്ടെത്തിയത്.
നാലുമേഖലകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടവർക്ക് നാല് സ്വിഫ്റ്റ് കാറുകളാണ് സമ്മാനമായി നൽകുക. വിജയൻ (ജയരാജ് ടയേഴ്സ് ) ബോബൻ കണ്ടത്തിൽ (ഗ്ലോബൽ ടയേഴ്സ് ) ഡി. അർഷിദ് (നിലമ്പൂർ ടയേഴ്സ് ) എ സി.സുനിജ (ഈഗിൾ ട്രക്ക്, എന്നിവർ സമ്മാനാർഹരായി. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത ഒരാൾക്കും വീതം 14 സ്കൂട്ടറുകളും സമ്മാനിക്കും.
Read more…
സംസ്ഥാന പ്രസിഡൻറ് അസി തോമസ് അദ്ധ്യക്ഷനായ ചടങ്ങ് എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ജി.അനന്തകൃഷ്ണൻ ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ അസോസിയേഷന്‍ അംഗങ്ങളുടെ പ്രതിനിധികളായി എത്തുന്ന ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ലൈവ് ടെലികാസ്റ്റിംഗ് സൗകര്യം ഒരുക്കിയാണ് വിജയികളെ പ്രഖ്യാപിച്ചത് ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ കാപ്പിള്ളില്‍ ,അഡ്വ.രാജേഷ് കുമാർ.ടി.കെ, ജയ്സൺ ജോക്കബ് മാത്യു, അസോസിയേഷന്‍ ട്രഷറര്‍ മുഹമ്മദ് റാഫി, സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ നൗഷാദ് ടി സി, ശിവകുമാര്‍ പാവളം, സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ ഷാജി മുഹമ്മദ്, മുജീബ് റഹ്മാന്‍ എന്നിവരും സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക