പ്രയാഗ് രാജ്: ഗ്യാൻവാപി മസ്ജിന്റെ ഭൂഗർഭ അറകളിലൊന്നിൽ ഹിന്ദുക്കൾക്കു പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാകോടതിയുടെ തീരുമാനത്തിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. നാലുദിവസത്തെ വിശദവാദത്തിനൊടുവിൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ വിധി പറയാൻ മാറ്റി.
പള്ളിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന എന്നറിയപ്പെടുന്ന നിലവറ 1993 മുതൽ തങ്ങളുടെ അധീനതയിലാണെന്നും വ്യാസ് കുടുംബത്തിനോ മറ്റാർക്കെങ്കിലുമോ അവകാശവാദം ഉന്നയിക്കാനും ആരാധന നടത്താനും കഴിയില്ലെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ എസ്.എഫ്.എ. നഖ്വി വാദിച്ചു.
30 വർഷമായി അവിടെ പൂജ നടന്നിരുന്നില്ല. ഇപ്പോൾ കോടതി റിസീവറെ നിയമിച്ചതിനും തൽസ്ഥിതിയിൽ മാറ്റം വരുത്തിയതിനും മതിയായ കാരണം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, 1993ന് ശേഷവും സംസ്ഥാന സർക്കാർ നിർദേശപ്രകാരം സി.ആർ.പി.എഫ് ഏറ്റെടുക്കുംവരെ നിലവറയിൽ പൂജ നടന്നിരുന്നുവെന്നാണ് ഹിന്ദുപക്ഷത്തിന്റെ വാദം.
അതേസമയം, പൂജക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ വാരാണസി ജില്ല കോടതി ഫെബ്രുവരി 28ന് വാദം കേൾക്കും. ജനുവരി 31നാണ് പൂജക്ക് അനുമതി നൽകി ജില്ല കോടതി ഉത്തരവിട്ടത്.
Read more…
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക