കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം: വിജി തമ്പിയുടെ ‘ജയ് ശ്രീറാം’ വരുന്നു| Jai Sreeram Movie

തന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ഒരുക്കാനുള്ള തിരക്കിലാണ് സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി. ‘ജയ് ശ്രീറാം’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ ഫെയ്സ്ബൂക്കിലൂടെയാണ് അദ്ദേഹം പുറത്തുവിട്ടത്.

തകർന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവും കൽവിളക്കും പശ്ചാത്തലമായി നിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. 

വിഷ്ണു വര്‍ധന്‍റെ രചനയിൽ ഒരുങ്ങുന്ന ചിത്രം ദൃശ്യ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേർന്നാണ് നിർമിക്കുന്നത്.

‘എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്ക്ക് ഉണ്ടാകണം’ എന്ന് പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് വിജി തമ്പി ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

സിനിമയിലെ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തിന് പിന്നാലെ അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലും വിജി തമ്പി പങ്കെടുത്തിരുന്നു.

Read More…….

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം;കുറുവ ദ്വീപിലെ ജീവനക്കാരന് പരിക്ക്

പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ

മണിപ്പൂരിൽ വീണ്ടും ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു; 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

കോണ്‍ഗ്രസിന്‍റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ആരോപണവുമായി അജയ് മാക്കാൻ

കണ്ണൂരിൽ കെ കെ ശൈലജ, ആലത്തൂരിൽ എ കെ ബാലൻ, കോഴിക്കോട് എളമരം കരീമും വസീഫും പട്ടികയിൽ; സിപിഐഎം സാധ്യത പട്ടിക ഇങ്ങനെ

നേരത്തെ പൃഥ്വിരാജിനെ നായകനാക്കി തിരുവിതാംകൂറിന്റെ പശ്ചാത്തലത്തിൽ വേലുത്തമ്പി ദളവയുടെ കഥപറയുന്ന ഒരു ചിത്രം വിജി തമ്പി പ്രഖ്യാപിച്ചിരുന്നു. രൺജി പണിക്കർ തിരക്കഥയൊരുക്കുന്ന ചിത്രം പാൻ ഇന്ത്യൻ സിനിമയാകുമെന്ന് വിജി തമ്പി പറഞ്ഞിരുന്നു.

സിനിമയെ സംബന്ധിച്ച് 2017ലാണ് ആദ്യം റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നത്. പൃഥ്വിയെ വേലുത്തമ്പി ദളവയുടെ വേഷത്തിൽ ഒരുക്കി ഒരു ഫോട്ടോഷൂട്ടും നടത്തിയിരുന്നു. പക്ഷേ പിന്നീട് ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.