കൊച്ചി : കോടതിയലക്ഷ്യകേസിൽ പൊലീസുദ്യോഗസ്ഥന് രൂക്ഷ വിമർശനം. അപകടത്തെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ ആലത്തൂർ എസ് ഐ റെനീഷിനെയാണ് ഹൈക്കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചത്. മോശം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും സാഹചര്യ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നുമായിരുന്നു മാപ്പപേക്ഷാ സത്യവാങ്മൂലത്തിൽ എസ് ഐ പരാമർശിച്ചിരുന്നത്. സത്യവാങ്മൂലം പരിശോധിച്ച കോടതി, കോടതിയലക്ഷ്യകേസിൽ മറുപടി നൽകേണ്ടത് ഇങ്ങനെയാണോ എന്നു മോശം വാക്കുകൾ ഉപയോഗിച്ചില്ലെന്ന് പറയുന്നുവെങ്കിൽ മാപ്പ് പറയുന്നതെന്തിനെന്നും ചോദിച്ചു.
എന്തിനാണ് അധികാരം ദുർവിനിയോഗം ചെയ്യുന്നത്? കോടതി നിര്‍ദ്ദേശാനുസരണം എത്തിയ അഭിഭാഷകരോട് ഇങ്ങനെ പെരുമാറിയാൽ സാധാരണക്കാരോട് എങ്ങനെ പെരുമാറുമെന്നും കോടതി ചോദിച്ചു. കോടതിയുത്തരവ് ലംഘിച്ചതിനാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥൻ വിചാരണ നേരിടേണ്ടി വരും. സമ്മർദം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ അക്രമം കാണിച്ചാൽ അതിനും കോടതി പരിഹാരം കാണണോ എന്നും കോടതി ആരാഞ്ഞു. കോടതിയലക്ഷ്യം നടത്തണമെന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇതിന് പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി അനുമതി നൽകി. ഹർജി മാർച്ച് 1 ന് പരിഗണിക്കും.
Read more…
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അപകടത്തെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലിനോടാണ് എസ്.ഐ റിനീഷുമായി തട്ടിക്കയറിയത്. തർക്കങ്ങൾക്കൊടുവിൽ വാഹനം വിട്ടു തരാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനിൽക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഉത്തരവ് പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ വക്കീൽ കയർക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. എന്നാൽ വണ്ടി വിട്ടു തരാതിരിക്കാനായി പൊലീസ് ശ്രമിച്ചപ്പോൾ അത് പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നാണ് അഭിഭാഷകന്റെ വാദം. കൃത്യനിർവഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു എന്ന പേരിൽ അഭിഭാഷകനെതിരെ കേസുമെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക