ചെന്നൈ: പ്രൈം വോളി ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സിന് ഉജ്വല വിജയം. ആദ്യ കളിയിൽ നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ചെന്നൈ ബ്ലിറ്റ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. സ്കോർ -15–10, 15–11, 15–12.
അഹമ്മദാബാദിന്റെ എ. മുത്തുസാമിയാണ് കളിയിലെ താരം. ആദ്യ സെറ്റിന്റെ തുടക്കത്തിൽ അൽപം പതറിയെങ്കിലും ക്യാപ്റ്റൻ മുത്തുസാമിയുടെ തകർപ്പൻ പ്രകടനത്തിലൂടെ അഹമ്മദാബാദ് കളംപിടിക്കുകയായിരുന്നു. ആർ. അംഗമുത്തു, എസ്. നന്ദഗോപാൽ, മാക്സ് സെനിക എന്നിവരും മികച്ച കളിയാണ് അഹമ്മദാബാദിനായി പുറത്തെടുത്തത്.
വെള്ളിയാഴ്ച രാത്രി 8.30ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഏറ്റുമുട്ടും. രാത്രി 6.30ന് നടക്കുന്ന ആദ്യ കളിയിൽ മുംബൈ മെറ്റിയോഴ്സ് ഡൽഹി തൂഫാൻസിനെ നേരിടും.
Read more…
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക