സുരേഷ് ഗോപിയെ നായകനാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം
ഫെബ്രുവരി പതിനല് ബുധനാഴ്ച്ച ഒറ്റപ്പാലത്തു പൂർത്തിയായി. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അങ്കമാലിക്കടുത്ത് കാലടിയിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയായിരുന്നു.
പിന്നീട് പാലക്കാട്ടെ അഹല്യാ കോംപ്ലക്സിലേക്കും അവിടെ നിന്നും ഒറ്റപ്പാലത്തേക്കും ഷിഫ്റ്റ് ചെയ്യപ്പെട്ടു.അങ്ങനെ വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ഒറ്റപ്പാലത്തെ ഷെഡ്യൂളോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായത്.
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്.
സുരാജ് വെഞ്ഞാറമൂടും, ഗൗതം വാസുദേവ മേനോനും നവ്യാനായരും മുഖ്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രാച്ചി ടെഹ് ലാൻ, (മാമാങ്കം ഫെയിം)
ശീജിത്ത് രവി, ഇന്ദ്രൻസ്, ഷാജു, സരയൂ അനിലാനായർ,
സാദിഖ്, സന്തോഷ് കീഴാറ്റൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
കഥ –ജിത്തു.കെ.ജയൻ – മനു .സി .കുമാർ.
തിരക്കഥ – മനു.സി. കുമാർ.
.. സംഗീതം -രാഹുൽ രാജ്
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി.
എഡിറ്റിംഗ് – മൺസൂർ മത്തുടട്ടി.: കലാസംവിധാനം – സുനിൽ കെ.ജോർജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക്.
അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി.
കോ- പ്രൊഡ്യൂസർ – മനോജ് ശീകാന്ത.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രാജാ സിംഗ്, കൃഷ്ണകുമാർ.
ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ്,
നിർമ്മാണ നിർവ്വഹണം – പൗലോസ് കുറുമുറ്റം.’ബിനു മുരളി.
വാഴൂർ ജോസ്
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം