ലാഹോർ: പേസ് ബൗളർ ഹാരിസ് റൗഫിനെതിരെ കടുത്ത നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. താരവുമായുള്ള കരാറുകളെല്ലാം ബോർഡ് അവസാനിപ്പിച്ചു. പാകിസ്താൻ ടെസ്റ്റ് ടീമിന്റെ ഭാഗമാകാതെ ആസ്ട്രേലിയയിലെ ബിഗ്ബാഷ് ടി20 ടൂര്‍ണമെന്റ് കളിക്കാൻ പോയതാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്. 2023 ഡിസംബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി.
ഇതിനൊപ്പം താരത്തിന് വിദേശ ലീഗുകളില്‍ കളിക്കാനുള്ള എന്‍ഒസിയും (No Objection Certificate) ബോര്‍ഡ് നിഷേധിച്ചു. ജൂണ്‍ 30-വരെ വിദേശ ലീഗുകളില്‍ കളിക്കുന്നതിനുള്ള എന്‍ഒസിയാണ് ബോര്‍ഡ് നിഷേധിച്ചത്. ഇതോടെ ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കഴിയുന്നതുവരെ താരത്തിന് വിദേശ ലീഗുകളിലൊന്നും കളിക്കാനാകില്ല. ഓസ്ട്രേലിയന്‍ പരമ്പരയില്‍ വിശ്രമം ആവശ്യപ്പെട്ട റൗഫ് ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിച്ചിരുന്നു.
മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുകയോ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാതെ താരം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മാറിനിന്നത് കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിസിബി നടപടി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്താന് 3-0ന് തോറ്റിരുന്നു.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം