തൃശൂർ: അന്തേവാസിയായ പതിമൂന്നുകാരനെ ലൈംഗികമായി അതിക്രമിച്ച കേസിൽ ആശ്രമാധിപന് തടവുശിക്ഷ. എഴ് വർഷം കഠിനതടവും പതിമൂന്ന് വർഷം വെറും തടവും തൊണ്ണൂറായിരം രൂപ പിഴയുമാണ് വിധിച്ചത്. കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധർമ്മതൻ എന്ന താമരാക്ഷനെയാണ് (55 വയസ്സ്) ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സിആർ ശിക്ഷിച്ചത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മെയ് മാസം മുതൽ ജൂൺ എഴ് വരെയുള്ള കാലയളവിൽ അന്തേവാസിയായ ബാലനെ ആശ്രമത്തിനുള്ളിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ആളൂർ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെയും 17 രേഖകളും പ്രതി ഭാഗത്തുനിന്ന് 6 രേഖകളും ഹാജരാക്കിയിരുന്നു. ആളൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന വി വി വിമൽ രജിസ്റ്റർ ചെയ്ത കേസ്സിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
പോക്സോ നിയമത്തിൻ്റെ വിവിധ വകുപ്പുകളിലായി 7 വർഷം കഠിനതടവും 10 വർഷം വെറും തടവും അനുഭവിക്കണം. കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 3 വർഷം വെറും തടവിനും വിധിച്ചു. തൊണ്ണൂറായിരം രൂപ പിഴ അടച്ചില്ലെങ്കിൽ 10 മാസം വെറും തടവ് അനുഭവിക്കണം. പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാനും ഉത്തരവിട്ടു. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.