കൊച്ചി: പ്രകൃതിസൗന്ദര്യത്തിന്റെ നേർചിത്രമായി മാറി ലുലു ഫ്ലവർ ഫെസ്റ്റ് തുടങ്ങി. നടൻ കൈലാഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
പുഷ്പ-ഫല-സസ്യങ്ങളുടെ വൈവിധ്യമാർന്ന മേളയാണ് ഫെസ്റ്റിലുള്ളത്. ഇന്‍ഡോര്‍-ഔട്ട്ഡോര്‍ ഗാര്‍ഡനിംഗിനടക്കം അനുയോജ്യമായ സസ്യങ്ങള്‍, വായു ശുദ്ധീകരിക്കുന്ന സസ്യങ്ങള്‍, വിദേശസസ്യങ്ങൾ അടക്കം പല വർണങ്ങളിലും ഗുണമേന്മയിലും മുന്നിട്ടുനിൽക്കുന്ന പുഷ്പങ്ങളും ഫെസ്റ്റിന്റെ ഭാഗമായുണ്ട്. ഫെബ്രുവരി 18 വരെയാണ് വർണ്ണശബളമായ ഈ ഇവന്റ്.
മനോഹരമായ ഡിസ്പ്ലേകളും ഇൻസ്റ്റാളേഷനുകളുമാണ് മാളിൽ ഒരുക്കിയിരിക്കുന്നത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സറികൾ, ഹോർട്ടികൾച്ചറിസ്റ്റുകൾ, വിദഗ്ദ്ധർ, എന്നിവരെ ഒരുകുടകീഴിൽ കൊണ്ടുവരുന്ന ലുലു ഫ്ലവർ ഫെസ്റ്റ്, വസന്തകാലത്തിന്റെ ആഘോഷമാണ്. ആകർഷകമായ കലാപരിപാടികളും വർക്ക്ഷോപ്പുകളും ഫെസ്റ്റിന്റെ ഭാഗമായുണ്ട്. ഉദ്യാനപരിപാലന രംഗത്തെ വിദഗ്ധരുമായുള്ള അഭിമുഖങ്ങൾ, പുഷ്പക്രമീകരണ ക്ലാസുകൾ അടക്കം ഒരുക്കിയിട്ടുണ്ട്.
കൂടാതെ, പൂർണ്ണമായും പൂക്കൾ കൊണ്ട് നിർമ്മിച്ച ആകർഷകമായ വസ്ത്രങ്ങളിൽ കുട്ടികൾ അവതരിപ്പിക്കുന്ന ‘ലുലു ലിറ്റിൽ പ്രിൻസ് ആന്റ് പ്രിൻസസ്സ്’ എന്ന ഫാഷൻ ഷോയും ലുലു ഫ്ലവർ ഫെസ്റ്റിൽ വർണകാഴ്ച സമ്മാനിക്കും.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം